2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

ഖായിദെമില്ലത്ത്‌ ....വിസ്മയം അത്ഭുത പ്രതിഭാസം 


     ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സകല മേഖലകളിലും തലയുയര്‍ത്തി നിന്ന മഹാനായ ഖായിദെമില്ലത്ത്‌ മുഹമ്മദ്‌ ഇസ്മായില്‍ സാഹിബ് ബുദ്ധിജീവികള്‍ക്കിടയില്‍ ഒരല്‍ഭുത പ്രതിഭാസവും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ഒരു വിസ്മയവും സാധാരണ ജനങ്ങള്‍ക്കിടയില്‍ ഒരസാധാരണ വെക്തിത്വത്തിന്റെ ഉടമയുമായിരുന്നു.ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗിന്റെ പ്രസിഡന്റ്‌ ആയി പ്രവര്‍ത്തിച്ച ഖായിദെമില്ലത്തിനു പകരം വെക്കാന്‍ ഇന്നേവരെ ഒരു നേതാവ് ഉണ്ടായിട്ടില്ല.

തമിഴ്നാട്ടിലെ ഡി എം കെ അണ്ണാദൂരെയുടെ മരണത്തിന് ശേഷം അധികാര വടം വലികള്‍ക്കിടയില്‍ രണ്ടായി പിരിഞ്ഞിട്ടും ഡി എം കേക്ക് ശക്തിക്ഷയം ഉണ്ടായതായി അറിവില്ല.ഉച്ചനീജതിനെതിരെയും സവര്‍ണ്ണ ആധിപത്യതിനെതിരെയും ഡി എം കെ യുടെ അതിശക്തമായ ചെറുത്തുനില്‍പ്പും പ്രതിരോധവും ഇന്നും നിലനില്‍ക്കുന്നു.അവശ ന്യൂനപക്ഷ വിഭാഗത്തെ  സംഘടിപ്പിക്കുവാന്‍ ദ്രാവിഡ സംസ്കാരത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും പടനായകനായ തമിഴ്നാടിന്‍റെ മഹാനായ പുത്രന്‍ ഇ.വി.രാമസ്വാമി നായ്ക്കര്‍ക്കും സി.എന്‍. അണ്ണാദൂരെയ്ക്കും അതിനുള്ള ബുദ്ധിയും,ഇല്മും പറഞ്ഞു കൊടുത്തത്‌ ഒരു കാലത്ത്‌ ഖായിദെമില്ലത്ത് ആയിരുന്നു . ഡി.എം.കെ രൂപീകരണത്തിന്റെ അടിസ്ഥാന ബുദ്ദി ജാലകം ഖായിദെമില്ലത്ത് ആയിരുന്നു എന്ന് അതിന്‍റെ  സര്‍വ്വാദരണീയരായ നെടുനായകന്മാര്‍ പലവുരു പ്രഖാപിച്ചിട്ടുണ്ട്.

1952 മുതല്‍ 1957 വരെ രാജ്യസഭാംഗമായ അദ്ദേഹം മൂന്ന് തവണ മലപ്പുറത്തു നിന്ന് ലോക്സഭയിലേക്ക്‌ തിരഞ്ഞെടുക്കപെട്ടു.1962,1967,1970 എന്നീ വര്‍ഷങ്ങളില്‍ ആയിരുന്നു അദ്ദേഹം വന്‍ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപെട്ടത് .ഈ മൂന്നു തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ കാലു കുത്താതെ ജയിച്ചു വെന്ന റെക്കോര്‍ഡ്‌ അദ്ദേഹത്തിന് മാത്രം.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ "ഇസ്മായില്‍ സാഹിബ് റെക്കോര്‍ഡ്‌ "ഇന്നും നില നില്‍ക്കുന്നു .

ഇന്ത്യയും പാകിസ്ഥാനും രണ്ടായി പിരിഞ്ഞപ്പോള്‍ പാകിസ്താന്‍ പ്രധാനമന്ത്രിയോട് ഇസ്മായില്‍ സാഹിബു പറഞ്ഞതും ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു."നവാബ് സാഹിബ് നമ്മളിന്നു രണ്ടു വിത്യസ്ത രാഷ്ട്രങ്ങളിലെ പൌരന്മാരാണ്.താങ്കള്‍ പാകിസ്താന്‍ പ്രധാനമന്ത്രി ആയതിനാല്‍ ഞാന്‍ ചില കാര്യങ്ങള്‍ വെട്ടി തുറന്നു പറയട്ടെ.യാതൊരു കാരണവശാലും ഇന്ത്യന്‍ മുസ്ലീങ്ങളുടെ കാര്യത്തില്‍ താങ്കള്‍ ഇടപെടരുത്.ഞങ്ങളുടെ ഉത്തരവാതിത്വങ്ങളെ പറ്റി ഞങ്ങള്‍ പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എന്ത് നേരിട്ടാലും പാകിസ്ഥാനിലെ ഹൈന്ദവ സാഹോദരങ്ങളെ പരിരക്ഷിക്കുകയും അവരോടു ഏറ്റവും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.ഈ ഒരു കാര്യത്തിലെ ഞങ്ങള്‍ക്ക്  നിങ്ങളെ സഹായം ആവശ്യമുള്ളൂ.ഇസ്മായില്‍ സാഹിബിന്റെ വാദങ്ങള്‍ കേട്ട പാകിസ്താന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്‍ അദ്ദേഹത്തിന്റെ കൈകള്‍ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു "ഇസ്മായില്‍ "താങ്കളുടെ അഭിലാഷം അക്ഷരത്തിലും അര്‍ത്ഥത്തിലും ഞാന്‍ നിറവേറ്റുക തന്നെ ചെയ്യും .

ഇന്ത്യന്‍ ഭരണഘടന നിയമനിര്‍മാണ സഭയില്‍ അംഗമായിരുന്ന  ഇസ്മായില്‍ സാഹിബ് ന്യൂനപക്ഷ പിന്നോക്കങ്ങളുടെ റിസര്‍വേഷന്‍ കാര്യങ്ങളില്‍ കാണിച്ച വാദങ്ങള്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറഞ്ഞത്‌ എന്ത് മാത്രം അഭിമാനകരമാണ്.മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സുപ്രഥാന പ്രശ്നങ്ങള്‍ വരുമ്പോഴൊക്കെ കൂടിയാലോജന നടത്തിയിരുന്ന പ്രധാന പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തില്‍ ഇസ്മായില്‍ സാഹിബിനു സുപ്രധാന സ്ഥാനം അവര്‍ നല്‍കിയിരുന്നു .ഒരിക്കല്‍ നോമ്പ് തുറക്കാന്‍ പ്രധാന നേതാക്കളെ എല്ലാം ഇന്ദിര ക്ഷണിച്ചു .നോമ്പ് തുറ നിര്‍വഹിക്കുന്ന ഓരോ നേതാക്കളുടെയും ചലനങ്ങള്‍ അവര്‍ ശ്രധിച്ചുകൊണ്ടേ ഇരിക്കും.നോമ്പ് തുറക്കുന്ന വിഭവങ്ങളില്‍ മാംസാഹാരം കഴിക്കുന്നതില്‍ ഇസ്മായില്‍ സാഹിബ് അല്‍പ്പം വിമുഖത കാണിക്കുന്നുണ്ടോ എന്ന് ഇന്ദിരാഗാന്ധിക്ക് സംശയം.അവര്‍ ഇസ്മായില്‍ സാഹിബിന്റെ അടുത്തേക്ക് വന്നു പറഞ്ഞു മാംസാഹാരം ഹലാലായ രീതിയില്‍ താങ്കള്‍ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയത് ആണ് എന്ന്.

ഇസ്മായില്‍ സാഹിബ് എം പി ആയിരുന്ന കാലഘട്ടത്തില്‍ എല്ലാ  എം പി മാര്‍ക്കും  കാറുകള്‍ കിട്ടാനുള്ള പ്രത്യേക പദ്ധതികള്‍ ഉണ്ടായിരുന്നു .ഇന്നത്തെ പോലെ കാറുകള്‍ സുലഭമായി കിട്ടുന്ന സമയം ആയിരുന്നില്ല.എന്നിട്ടും ഇസ്മായില്‍ സാഹിബ് അതിനു ശ്രമിച്ചില്ല.പക്ഷെ മദ്രാസിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇസ്മായില്‍ സാഹിബിന്റെ  പേരില്‍  കാറിനു അപേക്ഷ കൊടുത്തു .ഇസ്മായില്‍ സാഹിബിന്റെ അപേക്ഷ കണ്ട ഉടനെ വകുപ്പ് മന്ത്രി കാറിനുള്ള ഫയല്‍ ഒരു ചുവപ്പ് നാടയിലും ഇടാതെ കാറ് കൊടുത്തു .കാറ് കണ്ട ഇസ്മായില്‍ സാഹിബു അമ്പരന്നു.പ്രവര്‍ത്തകരോട് ഈ വിഷയം സംസാരിച്ച ഇസ്മായില്‍ സാഹിബിനോട് പ്രവര്‍ത്തകര്‍ പറഞ്ഞു അങ്ങേക്ക് വേണ്ട എന്നുണ്ടെങ്കില്‍ കാര്‍ നമുക്ക് വില്‍ക്കാം, പതിനായിരത്തിനു മുകളില്‍ രൂപ കിട്ടും അത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാം എന്ന്.ഇത് കേട്ട ഇസ്മായില്‍ സാഹിബിന്റെ മുഖം ചുവന്നു തുടുത്തു അപ്പോള്‍ തന്നെ ബന്ടപെട്ടവര്‍ക്ക് കത്തെഴുതി കാര്‍ തിരിച്ചു കൊടുത്തു (സി എച്ച് ഒരു ലേഖനത്തില്‍ സൂചിപ്പിച്ചത്‌ ആണ് ഈ കഥ )

ഇസ്മായില്‍ സാഹിബിന്റെ മകന്‍ മിയാന്‍ ഖാന്‍ ജോലിക്ക് അപേക്ഷകള്‍ അയച്ചു തുടങ്ങിയ കാലം.ഇസ്മായില്‍ സാഹിബു ഒന്ന് ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ ജോലി കിട്ടുന്ന ചുറ്റുപാട് .പക്ഷെ ശുപാര്‍ശ കൊണ്ട് കിട്ടുന്ന ജോലി അദ്ദേഹം ഇഷ്ട്ടപെട്ടില്ല മകന്‍ സ്വന്തം പ്രയത്നം കൊണ്ടും കഴിവ് കൊണ്ടും ജോലി നേടട്ടെ  എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.തന്‍റെ പേര് ഉപയോഗിച്ച്  എന്ജിനീയറിംഗ് കോളേജ്‌ അഡ്മിഷന്‍ മകന് കിട്ടിയതറിഞ്ഞു  അദ്ദേഹം മകനെ ശാസിക്കുകയും ആ അവിഹിതമായ അഡ്മിഷന്‍ ഉപേക്ഷിക്കാന്‍ മകനോട്‌ കല്‍പ്പിക്കുകയും ചെയ്തു.ഇന്ത്യയും പാകിസ്ഥാനും യുദ്ദം ഉണ്ടായപ്പോള്‍ സ്വന്തം മകനെ യുദ്ദത്തിനു അയക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞു കത്തെഴുതിയ ഒരെയോടു രാഷ്ട്രീയ നേതാവ് ഇസ്മായില്‍ സാഹിബു മാത്രം ആയിരുന്നു .യുദ്ധ രംഗത്തേക്ക് സംഭാവന ചെയ്യാന്‍ തന്റെ കയ്യില്‍ ഒന്നും ഇല്ല.ഉള്ളത് ഏക മകന്‍ മാത്രം ആണ് .ആ മകനെ ഇതാ രാജ്യത്തിന്‌ വേണ്ടി മരിക്കാന്‍ സംഭാവന ചെയ്യുന്നു എന്ന് പറഞ്ഞു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.പിന്നെ ഒരിക്കല്‍ യുദ്ദം നടക്കുന്ന സമയത്ത് സംശയത്തിന്റെ പേരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കടന്നു ചെന്ന് നിങ്ങള്‍ തെളിവില്ലാതെ സംശയത്തിന്റെ പേരില്‍ മുസ്ലിം ലീഗുകാരെയും മുസ്ലീങ്ങളെയും അറസ്റ്റ് ചെയ്യരുത്‌,ദ്രോഹിക്കരുത്‌,കയ്യാമം വെക്കരുത്,മറിച്ച് അത് തുടരാന്‍ ആണ് ഭാവമെങ്കില്‍ ആദ്യം അവരുടെ നേതാവായ എന്‍റെ കൈകളില്‍ വിലങ്ങു വെക്കൂ!!! ഇത്രയും കേട്ട പ്രധാനമന്ത്രി ഇസ്മായില്‍ സാഹിബിന്റെ കൈകള്‍ പിടിച്ചു കൊണ്ട് പറഞ്ഞു ഇത്രയും പരിശുദ്ധമായ കൈകളില്‍ ഞങ്ങള്‍ എങ്ങിനെ വിലങ്ങു വെക്കും ".

ജനസമ്മതിയുടെ റെക്കോര്‍ഡ്‌ .


അമ്പതുകളുടെ അവസാനത്തില്‍ ഇസ്മായില്‍ സാഹിബ് രാജ്യസഭയില്‍ എത്തിയത് തമിഴ്നാട്ടില്‍ നിന്നായിരുന്നു .എന്നാല്‍ ബി.പോക്കെര്‍ സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മഞ്ചേരി ലോക്സഭാ സീറ്റില്‍ സ്ഥാനാര്‍ഥി ആയി മുസ്ലിം ലീഗ് കണ്ടെത്തിയത്‌ ഇസ്മായില്‍ സാഹിബിനെ ആയിരുന്നു .

ഓരോ തവണയും ഒഴിഞ്ഞു മാറാന്‍ നോക്കി അദ്ദേഹം .പക്ഷെ മുസ്ലിം ലീഗ് മൂന്നു തവണ അദ്ദേഹത്തെ സ്ഥാനാര്‍ഥി ആക്കി ലോക്സഭയിലേക്ക് എത്തിച്ചു.മരിക്കും വരെ എം പി ആയ ഇസ്മായില്‍ സാഹിബ് അവസാനവട്ടം ജയിച്ചത്‌ ഒന്നേകാല്‍ ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിനു ആയിരുന്നു .അതിനേക്കാള്‍ ശ്രദ്ദേയമായ ഒരു റെക്കോര്‍ഡിന് കൂടി ഉടമയാണ് ഇസ്മായില്‍ സാഹിബ്.

എല്ലാ തവണയും അദ്ദേഹം ജയിച്ചത്‌ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രജരണത്തിന് പോലും എത്താതെ ഇതര സംസ്ഥാനങ്ങളില്‍ ലീഗിന്റെ സന്ദേശവുമായി ചുറ്റി തിരിയാര്‍ ആയിരുന്ന ഇസ്മായില്‍ സാഹിബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി തിരിച്ചു പോയാല്‍ പിന്നെ വരിക വിജയാഘോഷത്തിനു ആയിരിക്കും .

മദ്രാസ്‌ ട്രിപ്ലിക്കെയിന്‍ ഹൈറോഡ്‌ ജുമാമസ്ജിദ് കബറിടത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇസ്മായില്‍ സാഹിബ് ഒരു നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയ വന്ദ്യവയോധികന്‍ ആയി ചരിത്രത്തില്‍ അറിയപെടും .(കടപ്പാട്.ഹമീദ്‌ കളനാട്‌ )

4 അഭിപ്രായങ്ങൾ:

  1. ഇന്ത്യന്‍ മുസല്‍മാന്റെ മുല്ലപ്പൂ വിപ്ലവത്തിന് അറുപത്തിയഞ്ച് കൊല്ലം മുന്‍പ്‌ വിത്ത്‌ പാകിയ മഹാനായ ഖായിദെമില്ലത്ത്‌ അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയ ഈ ഹരിത പതാക നാള്‍ക്കു നാള്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് ഉയര്‍ന്നു പൊങ്ങുമ്പോള്‍ ആവേശത്തോടെ ആമോദത്തോടെ മുഷ്ടി ചുരുട്ടി ഞങ്ങള്‍ വിളിക്കും മുസ്ലിം ലീഗ് മുസ്ലിം ലീഗ് മുസ്ലിം ലീഗ് സിന്ദാബാദ്‌ എന്ന്

    മറുപടിഇല്ലാതാക്കൂ
  2. മുസ്ലിം ലീഗ് മുസ്ലിം ലീഗ് മുസ്ലിം ലീഗ് സിന്ദാബാദ്‌

    മറുപടിഇല്ലാതാക്കൂ
  3. സത്യവിസ്വസിയായ മുസല്മന്റെ
    രാഷ്ട്രീയ മാത്രക അതായിരുന്നു ഇസ്മയിൽ സാഹിബ്‌
    ഇന്ത്യൻ രാഷ്ട്രീയം കണ്ട മഹാ മനീഷി
    മുതഖിയായ രാഷ്ട്രീയ നേതാവ്

    മറുപടിഇല്ലാതാക്കൂ
  4. പോക്കർ സാഹിബിന്റെ നിര്യാണം മൂലം ഒഴിവ് വന്ന എന്ന പരാമർശം തെറ്റാണ്

    മറുപടിഇല്ലാതാക്കൂ