2013, മാർച്ച് 1, വെള്ളിയാഴ്‌ച

"അല്ല പണ്ഡിറ്റ്ജി മുസ്ലിം ലീഗ് ചത്ത കുതിരയല്ല,ഉറങ്ങി കിടക്കുന്ന സിംഹമാണ് "

ജനഹൃദയങ്ങളിലെ സുല്‍ത്താന്‍ .


ലോകജനത ഉറങ്ങികിടക്കുമ്പോള്‍ ഇന്ത്യ ഉറങ്ങാതെ സ്വാതന്ത്ര്യത്തിനെ പൊന്പുലരിയിലേക്ക് നിങ്ങുകയാണ്.ബ്രിട്ടീഷ്‌ ആദിപത്യത്തിന്‍റെ കൊളോണിയെന്‍  പതാക താഴ്ത്തികൊണ്ട്, സമാധാനത്തിന്‍റെയും, ഐശര്യത്തിന്റെയും, മതേതരത്വത്തിന്റെയും പ്രതീകമായ ഭാരതത്തിന്‍റെ ത്രിവര്‍ണ്ണ പതാക വാനിലേക്ക് ഉയരുകയായി 1947 ആഗസ്റ്റ്‌ 15ന് ഇന്ത്യ സ്വാതന്ത്ര്യമാകുന്നു.


സ്വതന്ത്രമായ ഇന്ത്യക്ക് വലിയ ഭീഷണിയായി വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളി രാജ്യത്തിന്‍റെ നാനാ ഭാഗങ്ങളിലും വര്‍ഗീയ കലാപം പൊട്ടി പുറപെട്ടു.ലോകത്തിന് അഹിംസയുടെ പുതിയ മാനം നല്‍കിയ മഹത്മാഗാന്ധിജിയുടെ മനസ് വേദനിച്ച് അദ്ദേഹത്തെ അസ്വസ്ഥമാക്കി.ഇന്ത്യന്‍ജനതയുടെ മനസിലുണ്ടായ മുറിവുണക്കാന് അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിചെന്നു.എന്നാല്‍ വര്‍ഗീയതയുടെ പ്രതിരൂപങ്ങള്‍ മഹാത്മാവിനെ പിന്തുടര്‍ന്ന് പിടികൂടി.അഹിംസയുടെ വചനങ്ങള്‍ ഉരുവിട്ട് കൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മഹത്മാവ് .ഗാന്ധിജി കുപ്പായമിടാതെ നടക്കുന്നത് കണ്ട് "ബാപ്പുജി ക്ക് ഒരു കുപ്പായം ഞാന്‍ തരട്ടെയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് എനിക്ക് ഒരു കുപ്പായം പോര നാല്‍പ്പത് കോടി കുപ്പായം" വേണമെന്ന് പറഞ്ഞ് ഇന്ത്യയുടെ സാധാരണക്കാരുടെ വേദന മനസിലാക്കി ജീവിച്ച നമ്മുടെ രാഷ്ട്ര പിതാവിന്‍റെ നെഞ്ചിലേക്ക് (അല്ല ഇന്ത്യയുടെ മതേതരത്വത്തിന്‍റെ നെഞ്ചിലേക്ക് )വര്‍ഗീയ വാദികളുടെ നേതാവ് നാതുറാംവിനായക് ഗോഡ്സേ വെടിവെച്ചു .റാം റാം എന്ന് ഉരുവിട്ട് മഹത്മാഗാന്ധിജി ലോകത്തോട് വിടപറഞ്ഞു.


അവഗണിക്കപെട്ട സമുദായത്തിന് വേണ്ടി ശബ്ദിക്കാന്‍ നേതാക്കളോ,പ്രസ്ഥാനങ്ങളോ മുന്നോട്ട് വന്നില്ല.അവര്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ട് സ്വതന്ത്രസമരകാലത്ത് ഗാന്ധിജി വിദ്യാര്‍ത്ഥികളോട് കോളേജ് ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ തന്‍റെ ബിഎ പഠനം വലിച്ചെറിഞ്ഞ് സ്വതന്ത്ര സമരത്തിലേക്ക് കുട്ടികാലത്ത് തന്നെ ഇടുത്ത്ചാടിയ "തുര്‍ക്കി തൊപ്പി വെച്ച കറുത്ത കോട്ട് ഇട്ട വെളുത്ത താടിയുള്ള ദയാ മനസിലെ ഇസ്മാഹില്‍ സാഹിബ്‌ മുന്നോട്ട് വന്നു .1948മാര്‍ച്ച് 10-നു രാജാജി ഹാളില്‍ വെച്ച് ഇന്ത്യന്‍ ഐക്യം മുറുകെ പിടിച്ച് ,മതേതരപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊണ്ട്‌ മുസ്ലീംലീഗ് എന്ന മഹത്തായ പ്രസ്ഥാനം ഉണ്ടാക്കാന്‍ ഇസ്മാഹില്‍ സാഹിബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.


തുടക്കത്തിലേ ലീഗിനെ തകര്‍ക്കാന്‍ പലരും ശ്രമിച്ചു.തന്‍റെ ശരീരത്തില്‍ ഒരു തുള്ളി ചോരയുള്ള കാലത്തോളം ലീഗിനെ ശക്തിപെടുത്താന്‍ വിടില്ലന്നു പറഞ്ഞ മദരാശി സംസ്ഥാനത്തെ അഭ്യന്തര മന്ത്രി പറഞ്ഞപ്പോള്‍ !തന്‍റെ ശരീരത്തില്‍ ജീവനുള്ള കാലത്തോളം ഞാന്‍ ആരെയും ലീഗ് നെ തകര്‍ക്കാന്‍ വിടില്ലന്നു സിഎച്ചും ,സീതിസഹിബും പറഞ്ഞു .ഭരണകൂടം ലീഗ് നേതാക്കളെ വേട്ടയാടി.ഇതില്‍ ഭയന്ന് ലീഗിന്‍റെ നേതാക്കള്‍ രാജിവെച്ച് മറ്റുള്ള പാര്‍ട്ടി യില്‍ ചേക്കേറാന്‍ തുടങ്ങി .എന്നാല്‍ ഇന്ത്യയുടെ വടക്കേ അറ്റത്ത് കിടക്കുന്ന മലബാറില്‍ ആവേശത്തിന്‍റെ കൊടുമുടികേറി കൊണ്ട് മഹാനായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബും,മറ്റുള്ള സമുന്നതരയായ ലീഗ് നേതാക്കളും ഊണും,ഉറക്കും,ഇല്ലാതെ ഗ്രാമ ഗ്രാമാന്തരങ്ങളിലും,നഗര നഗരാന്തരങ്ങളിലും പ്രസംഗിച്ചും,പ്രവര്‍ത്തിച്ചും,തൂലിക ചലിപ്പിച്ചും ലീഗിനെ ശക്തിപ്പെടുത്തി.ഈ നേതാക്കളുടെ പിന്നില്‍ അണിനിരക്കാന്‍ പാടത്തും,പറമ്പത്തും,പണിയെടുക്കുന്ന പട്ടിണി പാവങ്ങളും,മീന്പിടുത്തക്കാരും,കൈ വണ്ടി വലിക്കുന്നവരും,ചുമട്ടു തൊഴിലാളികളും,കൂലി തൊഴിലാളികളും അണിനിരന്നു ഹരിത പതാക മാറത്തനച്ചു ലീഗിനെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചു.


മുസ്ലീംലീഗ് ശക്തിപ്പെടുന്നത് കണ്ട് ലീഗിനെ തകര്‍ക്കാന്‍ പല അടവുകളും ലീഗ് വിരോധികള്‍ പയറ്റി.പാലക്കാട് നടക്കുന്ന ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ പൊതു സമ്മേളനം.ആ സമ്മേളനത്തിന്‍റെ മുഖ്യ ആകര്‍ഷണം ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ ശില്പിയും,ഇന്ത്യയുടെ പ്രധാനമന്ത്രിയും കൂടിയായ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റു.എല്ലാവരും ഉറ്റുനോക്കുകയാണ് നെഹറുജി എന്താണ് പറയാന്‍ പോകുന്നത് എന്ന് .ആകാംക്ഷയോടെ ജന ലക്ഷങ്ങള്‍ ശ്വാസമടക്കി കാത്തിരിക്കുന്നു.പണ്ഡിറ്റ്ജി പ്രസംഗിക്കാന്‍ തുടങ്ങി.ആവേശകരമായ പ്രസംഗം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൈ അടിച്ച് സ്വീകരിച്ചു ഓരോ വാകുകളും.ലീഗിനെതിരെ രൂക്ഷമായ വാക്കുകളാല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു."ലീഗ് ചത്ത കുതിരായാണന്ന് "നെഹ്‌റു അവിടെ പ്രഖ്യാപിച്ചു. പിറ്റേ ദിവസം ഇറങ്ങിയ പത്രങ്ങള്‍ എല്ലാം നെഹ്രുവിന്റെ ഈ വാക്കുകള്‍ തല്കെട്ടായി കൊടുത്തു .


ലീഗ് പ്രവര്‍ത്തകരിലും നേതാക്കളിലും വേദനഉളവാക്കി പണ്ഡിറ്റ്ജിയുടെ വാക്കുകള്‍ .എല്ലാവരും ബാഫഖി തങ്ങളുടെ തീരുമാനം നോക്കി നിന്നു. മറുപടി പറയാന് കോഴിക്കോട്‌ പൊതുയോഗം നടത്താന് തങ്ങള്‍ തീരുമാനിച്ചു.മലബാറിലെ ലീഗ് ജനത കോഴിക്കോട്ടേക്ക് ഒഴുകി.കോഴിക്കോട് ലീഗ് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞ്‌കവിഞ്ഞു.പത്രമാദ്യമങ്ങള്‍ അവരുടെ ഇരിപ്പിടം ആദ്യമേ ഉറപിച്ചു.സിഎച്ച് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ലീഗ് പ്രവര്‍ത്തകരെ കൊണ്ട് മാനാഞ്ചിറ മൈതാനം ഇളകി മറിഞ്ഞു.ആവേശകരമായ സിച്ചിന്‍റെ പ്രസംഗം കേട്ട് സദസ്സ് നിശബ്ദമായി.ലീഗ് എതിരാളികളുടെ നെഞ്ച് പിളര്‍ത്തികൊണ്ട് സി എച്ചിന്റെ ഗര്‍ജ്ജനം കേട്ട് കോഴിക്കോട് നഗരം കോരി തരിച്ചു. ""അല്ല പണ്ഡിറ്റ്ജി ലീഗ് ചത്ത കുതിരയല്ല ഉറങ്ങി കിടക്കുന്ന സിംഹമാണ് "" ഇതിനെ ഉണര്‍ത്തിയാല്‍ ലീഗിന്‍റെ ഗര്ജ്ജനത്തിനു മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ എതിരാളികള്‍ക്ക് സാധിക്കില്ലന്നു സിഎച്ച് പറഞ്ഞപ്പോള്‍ ആവേശം കൊണ്ട് ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ തലേകെട്ടുകള്‍ വലിച്ചു ഊരി വാനിലേക്ക് വീശുകയും,നിറഞ്ഞ തക്ക്ബീര്‍വിളി കൊണ്ടും,കൈ അടിച്ചും,ആ വാക്കുകള്‍ നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ചു .സിഎച്ചിന്‍റെ ആ പ്രസംഗം ലീഗ് പ്രവര്‍ത്തകര്‍ക്ക് പുതിയ ആവേശവും പ്രതീക്ഷയും നല്‍കി.പ്രവര്‍ത്തകര്‍ പൂര്‍വാധികം ശക്തിയുടെ ലീഗിന് വേണ്ടി പ്രവര്‍ത്തിച്ചു ..(കടപ്പാട്..ഫിറോസ്‌ കല്ലായി )