എം കെ ഹാജി സാഹിബ് ഇന്ന് നമ്മോടൊപ്പം ഇല്ല .പക്ഷെ തിളക്കമുള്ള അദ്ദേഹത്തിന്റെ വെക്തിത്വം എന്നുമെന്നും അനുസ്മരിക്കപെടും,മനുഷ്യ സമുദായത്തിന് അദ്ദേഹം അര്‍പ്പിച്ച സേവനങ്ങള്‍ ഒരിക്കലും വിസ്മൃതമാവുകയില്ല .അടിച്ചമര്‍ത്ത പെട്ട മര്‍ദ്ദിത ജനകോടികളുടെ ഹൃദയങ്ങളില്‍ എക്കാലവും എം കെ ഹാജി സാഹിബ് ജീവിക്കും.ഉടുപ്പില്‍ തുന്നി പിടിപ്പിച്ച ഉന്നത ബിരുദങ്ങള്‍, ഉയര്‍ന്ന വിദ്യാഭ്യാസം ഒന്നും തന്നെ എം കെ ഹാജി സാഹിബിനു ഉണ്ടായിരുന്നില്ല.സുലളിതമായ സാഹചര്യങ്ങളില്‍ നിന്നാണ് അദ്ദേഹം ഉയര്‍ന്നു വന്നത്.അദ്ദേഹത്തിന്റെ ഏറ്റവും വിലപ്പെട്ട ധനം തെളിനീര്‍ പോലെ പരിശുദ്ധമായ ആ സ്വഭാവ സാഹചര്യമായിരുന്നു.താന്‍ കഷ്ട്ടപെട്ടു സംഭാതിച്ചത് എന്തും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അദ്ദേഹം സസന്തോഷം ചിലവഴിച്ചു.
അല്ലാഹുവിന്‍റെ തൃപ്തി കരസ്ഥമാക്കുന്ന സര്‍വ്വ പ്രവര്‍ത്തനങ്ങളുടെയും മുന്‍നിരയില്‍ നില്‍ക്കാന്‍ ആ കര്‍മ്മയോഗി ആഗ്രഹിച്ചു.സമുദായത്തിനായി നിരവധി സ്ഥാപനങ്ങള്‍ സമര്‍പ്പിച്ചു കടന്നുപോയ ഹാജി സാഹിബ് സ്വയം തന്നെ ഒരു സ്ഥാപനമായിരുന്നു, പ്രസ്ഥാനമായിരുന്നു, കഠിനാധ്വാനത്തിലൂടെ അദ്ദേഹം കെട്ടി പടുത്ത തിരൂരങ്ങാടി യതീംഖാന കേരളത്തിലെ മാത്രം അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയതാണ്.ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒപ്പം തന്നെ ആശുപത്രി കൂടി അദ്ദേഹത്തിന്റെ സ്വപനം ആയിരുന്നു.പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ആ സ്വപ്നം പിന്‍ഗാമികള്‍ യാതാര്ത്യമാക്കി.
എന്തുമാത്രം അത്ഭുതകരമായ നേട്ടങ്ങള്‍ ആരും വിസ്മയതോട് കൂടി നോക്കി നിന്ന് പോകുന്ന ഈ സ്ഥാപന സമുച്ചയങ്ങള്‍ തിരൂരങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും മുഖച്ചായ മാറ്റിയതോടൊപ്പം തന്നെ മലപ്പുറം ജില്ലയുടെ സാംസ്കാരിക നവോധ്വാനത്തിനു മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തു.പാര്‍ട്ടിയുടെ ആദര്‍ഷത്തോട് ഹൃദയപരമായ പ്രതിബദ്ധത പുലര്‍ത്തിയ മുസ്ലിം ലീഗുകാരന്‍ ആയിരുന്നു ഹാജിസാഹിബ്.ഇസ്മായില്‍ സാഹിബ് , ബാഫഖ്‌ിതങ്ങള്‍ , സീതി സാഹിബ് എന്നീ മഹത്തുക്കളോട് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടിയെ സംഭന്ധിച്ചിടത്തോളം ശക്തിയുടെ മണി ഗോപുരമായിരുന്നു.മലബാര്‍ ജില്ല ലീഗിന്റെയും സംസ്ഥാന ലീഗിന്റെയും ട്രെഷരാര്‍ ആയിരുന്നു അദ്ദേഹം.


സ്വതന്ത്രന്തരമുള്ള പരീക്ഷണഘട്ടത്തില്‍ മുസ്ലിംലീഗിനെ കെട്ടി പടുക്കാനുള്ള ജിഹാദിന് ഇറങ്ങി പുറപ്പെട്ട അദ്ദേഹം അധികാര കസേരകളില്‍ നിന്ന് മുസ്ലിംലീഗിനെതിരെ ഭീഷണി വന്ന ആ ഇരുണ്ട ദിനങ്ങളില്‍ അദ്ദേഹത്തിന്റെ സുധീരവും,സുദൃടവുമായ നിലപാട് മുസ്ലിംലീഗിന് കേരളത്തില്‍ പുതുജീവന്‍ പ്രദാനം ചെയ്തതില്‍ ഏറെ പങ്കു വഹിച്ചു.

അദ്ദേഹത്തിന് നിത്യ സ്മാരകങ്ങളായി നില കൊള്ളുന്നു.തന്റെ ജീവിതം മുഴുവന്‍ ത്യാഗത്തിനായി നീക്കി വെച്ച് ധന്യമായ ഒരു ആദര്ഷജീവിതം നയിച്ച് നമ്മില്‍ നിന്നും എന്നെന്നേക്കുമായി വിട്ടുപോയ ആ മഹാത്മാവിന് സര്‍വശക്തനായ അള്ളാഹു പരലോക ജീവിതം അനുഗ്രഹീതമാക്കി കൊടുക്കട്ടെ ...ആമീന്‍
സി എച്ച് കുഞ്ഞഹമ്മദ് ഹാജി -യത്തീം കുട്ടികളുടെ സംരക്ഷകന്‍

യതീംഖാനയുടെ കാര്യത്തില്‍ ആവേശത്തോടെയും സൂക്ഷ്‌മതയോടെയും സജീവമായി ഇടപെട്ടിരുന്ന കുഞ്ഞാദു ഹാജി പക്ഷെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിലായി പിന്നെ ആശങ്ക. ഒടുവില്‍, ഗുണകാംക്ഷികളുടെ കൂട്ടായ സമ്മര്‍ദത്തിന് വഴങ്ങി ഹാജി സ്ഥാനം ഏറ്റെടുത്തു.യതീംഖാനയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരുന്നുവത്. 1983ലാണ് അദ്ദേഹം ഓര്‍ഫനേജ് കമ്മിറ്റിയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. അന്ന് തൊട്ട് തല്‍സ്ഥാനത്ത് നിന്നും ഒഴിഞ്ഞ 13-10-2011 വരേയും ദൗത്യനിര്‍വഹണത്തില്‍ പ്രത്യേകം കണിശത പുലര്‍ത്തി.
യതീംകുട്ടികളുടെ നന്മക്കുതകുന്ന എന്ത് കാര്യം പറഞ്ഞാലും അദ്ദേഹം താല്‍പര്യത്തോടെയാണ് ഏറ്റെടുത്തിരുന്നത്. അന്തേവാസികളുടെ കാര്യം ശ്രദ്ധിക്കാന്‍ മാത്രമായി വാര്‍ഡന്‍മാര്‍ വേണമെന്നത് വളരെ ഉത്സാഹത്തോടെയാണദ്ദേഹം അംഗീകരിച്ചത്. അതുവരെ ഓര്‍ഫനേജ് കമ്മിറ്റിക്കു കീഴിലെ മറ്റു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരായിരുന്നു ആ ചുമതല ചെയ്‌തുപോന്നിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ക്കുന്നതിലും ജോലി നല്‍കുന്നതിലും ഓര്‍ഫനേജിലെ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. യതീംഖാന അന്തേവാസികളായ പെണ്‍കുട്ടികളെ വിവാഹം ചെയ്‌തയക്കുമ്പോള്‍ വലിയ്യ് എന്ന നിലക്ക് കൈകൊടുക്കുന്ന ചുമതല അദ്ദേഹം സന്തോഷത്തോടെ നിറവേറ്റി വന്നു. യതീംഖാനയില്‍ നിന്നും അഞ്ച് പവന്‍ ആഭരണം നല്‍കുന്നതിന് ഹാജിയാണ് മുന്‍കയ്യെടുത്ത് അംഗീകാരം നേടിയത്..
യതീംഖാനക്ക് കീഴില്‍ എം കെ ഹാജി സ്‌മാരക ആശുപത്രി നിലവില്‍ വന്ന ശേഷം യതീംകുട്ടികള്‍ക്ക് സൗജന്യ സേവനം ഉറപ്പ് വരുത്തുക മാത്രമല്ല, ചികിത്സയും റൂമും എല്ലാം സമ്പന്നര്‍ക്കുള്ളത് പോലെ തന്നെ നല്‍കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. യതീംഖാനയിലെ സൗകര്യങ്ങള്‍ കാലാനുസൃതമായി മെച്ചപ്പെടുത്താന്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തി. പെരുന്നാള്‍ ദിവസങ്ങളില്‍ വീട്ടില്‍ പോവാത്ത കുട്ടികള്‍ക്ക് പുത്തന്‍ വസ്‌ത്രങ്ങള്‍ നല്‍കാന്‍ മാത്രമല്ല അവരെ ടൂര്‍ കൊണ്ട് പോവാനും അദ്ദേഹം താല്‍പര്യമെടുക്കാറുണ്ടായിരുന്നു
1957 മുതല്‍ യതീംഖാന കമ്മിറ്റി അംഗമായിരുന്നു കുഞ്ഞഹമ്മദ് ഹാജി. കെ എം മൗലവിയുടെയും എം കെ ഹാജിയുടെയും കൂടെ അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം അവരുടെ കാലശേഷവും ആ നിര്‍ദ്ദേശങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചുപോന്നു. ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴിലുളള പി എസ് എം ഒ കോളജ്, ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, എസ് എസ് എം ഒ ടി ടി ഐ, ഓര്‍ഫനേജ് യു പി സ്‌കൂള്‍, നഴ്‌സിങ്ങ് സ്‌കൂള്‍ തുടങ്ങിയ മുഴുവന്‍ സ്ഥാപനങ്ങളും സാമ്പത്തിക വിശുദ്ധിയുടെ പേരില്‍ ശ്രദ്ധാകേന്ദ്രമായത് അങ്ങനെയാണ്. നിയമനത്തിനോ പ്രവേശനത്തിനോ കോഴ വാങ്ങാത്ത അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് ഇവ.
ഏതാനും ദിവസം മുന്‍പ് ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ ഒറ്റപെട്ട അത്ഭുതങ്ങളിലൊന്നായാണ് സൗദാബാദിനെ അവതരിപ്പിച്ചത്. വിദ്യാഭ്യാസ കച്ചവടം സ്വാഭാവികതയുടെ ന്യായീകരണങ്ങള്‍ക്ക് വഴങ്ങുന്ന ആധുനിക കാലത്തും പ്രവേശനത്തിനോ നിയമനത്തിനോ യാതൊരു പ്രതിഫലവും പറ്റാത്ത തിരൂരങ്ങാടി ഓര്‍ഫനേജ് സ്ഥാപനങ്ങളുടെ കഥ ഇന്ന് പലര്‍ക്കും അത്ഭുതമാണ്. പൂര്‍വ്വിക മഹത്തുക്കളുടെ നന്മയുടെ പാദമുദ്രയായി തലയുയര്‍ത്തി നില്‍ക്കുന്ന യതീംഖാന ശില്‍പ്പികള്‍ വിഭാവനം ചെയ്‌ത ആദര്‍ശവുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് സ്ഥാപനത്തെ നയിച്ച കുഞ്ഞാദു ഹാജിയുടെ ഉറച്ച നിലപാടുകള്‍ ഈ യശസ്സിനു പിന്നിലുണ്ട്..... .
പണ്ഡിതനും പ്രതിഭാധനനുമായിരുന്ന ഹാജി ആദ്യകാലം തൊട്ടേ ഉല്‍പതിഷ്‌ണുവും മുസ്‌ലിംലീഗ് പ്രവര്‍ത്തകനുമായിരുന്നു. തന്റെ മുഴുസമയ സേവനം അനാഥ സംരക്ഷണ രംഗത്ത് വിനിയോഗിക്കുന്നതിനായി 1983ല്‍ സജീവ രാഷ്ട്രീയം വിടുകയായിരുന്നു. ആദ്യകാലത്ത് മുസ്‌ലിംലീഗിന്റെ സംസ്ഥാന കൗണ്‍സിലറായിരുന്നു.എന്നെന്നേക്കുമായി വിട്ടുപോയ ആ മഹാത്മാവിന് സര്‍വശക്തനായ അള്ളാഹു പരലോക ജീവിതം അനുഗ്രഹീതമാക്കി കൊടുക്കട്ടെ ...ആമീന്‍