2013, ഫെബ്രുവരി 27, ബുധനാഴ്‌ച

ജനഹൃദയങ്ങളിലെ സുല്‍ത്താന്‍ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ്‌ .വായില്‍ വെള്ളി കരണ്ടിയില്ലാതെ ,അരയില്‍ പൊന്നര ഞാണവും,പൊന്നേലസ്സും ഇല്ലാതെ അത്തോളിയന്ന കുഗ്രാമത്തില്‍ പയ്യം പൂനത്തില്‍ ആലി മുസ്ലിയാര്‍  മറിയുമ്മ ദമ്പതികള്‍ക്ക് 1927 ജൂലൈ 15 ന് ഒരു മകന്‍ ജനിക്കുന്നു .ആ കാലങ്ങളില്‍ മുസ്ലീം കുടുംബങ്ങളില്‍ ആദ്യം ജനിക്കുന്നത് ആണ് കുട്ടി ആണ് എങ്കില്‍ മുഹമ്മദ്‌  എന്ന പേരിടുമായിരുന്നു.കോഴിക്കോട് മുസ്ലീങ്ങള്‍ കോയാ എന്ന ഓമന പേര് ആണ്‍കുട്ടികള്‍ക്ക് ഇടുന്നത് കൊണ്ട് തന്നെ ആ കുടുംബം മുഹമ്മദ്‌ കോയ എന്ന പേര് തങ്ങളുടെ ആദ്യ കുഞ്ഞിനു പേര് നല്‍കി .

1933 ഒക്ടോബര്‍  1-ന് " അത്തോളിയിലെ അലിഗഡ്‌ "എന്ന് സിഎച്ച് പിന്നീട് പറഞ്ഞ കൊങ്ങന്നൂര്‍ എയ്ഡഡ് എലിമാന്റരി സ്കൂളില്‍ വിദ്യാരംഭം കുറിക്കുന്നു .1940-ല്‍ കൊയലാണ്ടി ബോര്‍ഡ്‌ ഹൈസ്കൂളിലും,1943-ല്‍ കോഴിക്കോട് സാമുതിരി കോളെജിലും പഠനം പൂര്‍ത്തിയാക്കുന്നു . പഠിക്കുന്ന കാലങ്ങളില്‍ തന്നെ പ്രസംഗങ്ങളില്‍ ശ്രദ്ദിക്കപെടുകയും,നേരിന്റെ രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്തു .1944-ല്‍ മദരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയുടെ എം എസ്‌ എഫിന്‍റെ ജോ .സെക്രട്ടറി ആയി .1946-ല്‍ കോഴിക്കോട് ചന്ദ്രിക പത്രാധിപ സമിതിയില്‍ അംഗമായി .1950-ല്‍ ആമിനബീവിയെ വിവാഹം ചെയ്തു .


വളരെ ചെറുപ്പത്തില്‍ തന്നെ സാഹിത്യത്തിലും,എഴുത്തിലും തന്റെതായ വെക്തി മുദ്ര നിലനിര്‍ത്താന്‍ കഴിഞ്ഞത് കൊണ്ട് തന്നെ 1952-ല്‍ പാലക്കാട് നടന്ന കേരള സാഹിത്യ പരിഷത്തിന്‍റെ അഞ്ചാം സെഷന്‍ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള ഭാഗ്യം ഇരുപത്തിഅഞ്ചാം വയസില്‍ സിഎച്ച് നു കിട്ടി .1952-ല്‍ ആദ്യമായി മത്സരരംഗത്തെക്ക് ഇറങ്ങി കോഴിക്കോട് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു .1955-ല്‍ വീണ്ടും കോഴിക്കോട് പരിപ്പില്‍ എന്ന വാര്‍ഡില്‍ മത്സരിച്ചു . പരിപ്പില്‍ എന്ന കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ അപ്പകോയയെ വാശിയേറിയ മല്‍സരത്തില്‍ തോല്‍പ്പിച്ചു വിജയ കിരീടം ചൂടി .


1957-1960-ല്‍  താനൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്തു .ചരിത്ര കാരണങ്ങളാല്‍ പിന്നോക്കം നിന്ന ഒരു സമുദായത്തെ അജ്ഞതയുടെ ഇരുട്ടില്‍ നിന്ന് വിദ്യയുടെ വെളിച്ചം നല്‍കാന്‍ തന്‍റെ ലേഖനങ്ങലും ,പ്രസംഗങ്ങളും ,അധികാര സ്ഥാനങ്ങളും ഉപയോഗപെടുത്തി .പതിനായിരങ്ങളെ മണിക്കൂറുകളോളം പിടിച്ച് നിര്‍ത്താന്‍ തന്‍റെ നയാഗ്ര വെള്ളചാട്ടം പോലെയുള്ള അനര്‍ഗം നിര്‍ഗളിക്കുന്ന വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന് സാധിച്ചു . ഇടയനില്ലാത്ത ആട്ടിന്‍ പറ്റത്തെ പോലെ ദിശതെറ്റി സഞ്ചരിച്ചിരുന്ന ഒരു സമുദായത്തിന് ദിശാബോധം നല്‍കാന്‍ വേണ്ടി ,വിദൂരയിലേക്ക് മാറി നിന്ന അധികാരത്തെ തന്‍റെ പ്രവര്‍ത്തികള്‍ കൊണ്ടും,പ്രസംഗങ്ങല്‍കൊണ്ടും,തുലിക ചലിപ്പിച്ചും നേരിന്‍റെ രാഷ്ട്രീയത്തിലൂടെ മതേതരത്വം  മുറുകെ പിടിച്ച് കൊണ്ട് സമുദായത്തിന് നേടികൊടുത്തു .


കേരള നിയമസഭയുടെ സ്പീക്കര്‍ ആയിരുന്ന സീതി സാഹിബ് മരണപെട്ടപ്പോള്‍ 1961 ജൂണ് ഒമ്പതിന് കേരള നിയമസഭാ സ്പീക്കറായി.പിന്നീട് കൊണ്ഗ്രെസ്സിന്റെ  നിഷേധ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ബാഫകി തങ്ങള്‍ സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ സി എച്ചിനോട് പറഞ്ഞപ്പോള്‍ "ഞാന്‍ ഇതാ രാജിവെചിരിക്കുന്നു "എന്ന് പറഞ്ഞു രണ്ടാമത്‌ ഒന്ന് ആലോചിക്കാതെ സ്പീക്കര്‍ സ്ഥാനം രാജിവെച്ചു.ആ കാലങ്ങളില്‍ രാഷ്ട്രീയ കേരളത്തില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ,മുന്നണി ബന്ധങ്ങള്‍ മാറിമാറി വന്നു . 


1966-ല്‍ ഒരു വൈകുന്നേരം ബിവി അബ്ദുള്ളകോയ സാഹിബിന്റെ  വീട്ടിലേക്കു ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി യുടെ രണ്ട് നേതാക്കള്‍ വരുന്നു .കേരള ജനത ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ തീരുമാങ്ങള്‍ അറിയാന് .cpi(m)ന്‍റെ സംസ്ഥാന സെക്രട്ടറി സഖാവ് അഴിക്കോടന്‍ രാഘവന്‍ ,പിന്നെ സാക്ഷാല്‍" ഇ എം എസ് നമ്പൂതിരി പാട്" 

ഈ രണ്ട് മഹാന്‍മരായ കമ്മുനിസ്റ്റ് നേതാക്കള്‍,സിഎച്ച് ,ബാഫഖി തങ്ങളും ,ബിവി അബ്ദുള്ള കോയാ സാഹിബ് എന്നിവരുമായി  അബ്ദുള്ളകോയ സാഹിബിന്റെ വീട്ടില്‍ വെച്ച് ചര്‍ച്ച നടത്തുന്നു .കമ്മുനിസ്ട്ടു പ്രസ്ഥാനത്തിന്‍റെ താത്വിക ആചാര്യനായ സാക്ഷാല്‍ " സഖാവ് ഇ എം എസ്‌ "മുസ്ലീംലീഗ് സപ്തകക്ഷി മുന്നണിയിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു (ഇപ്പോള്‍ ലീഗ് വര്‍ഗീയ പാര്‍ട്ടി എന്ന് പറയുന്ന സഖാക്കളേ നിങ്ങള്‍ പറയുക സഖാവ് ഇ എം എസ്‌ കാണാത്ത എന്ത് വര്‍ഗീയതയാണ് മുസ്ലീംലീഗില്‍ സഖാക്കള്‍ കാണുന്നത് ) ഈ കൂട്ട്കെട്ട് കേരള രാഷ്ട്രീയത്തില്‍ വലിയ ചലനനങ്ങള്‍ സൃഷ്ട്ടിച്ചു .മത്സരിച്ച പതിനാലില്‍ പതിനാലും വിജയിച്ചു ലീഗ് അതിന്‍റെ ശക്തി തെളിയിച്ചു .


അധികാരത്തിലേക്ക് വന്ന മുന്നണിയില്‍ വകുപ്പ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നു .മുസ്ലീംലീഗ് നേതാക്കളും ,യുത്ത് ലീഗ് നേതാക്കളും പല പല വകുപ്പുകള്‍ ലീഗ് ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശം വെച്ചു .ലീഗ് ഏതു വകുപ്പ് ചോദിച്ചാലും സഖാവ് ഇ എം എസ്‌ ലീഗിനു കൊടുക്കാന്‍ തയ്യാറായിരുന്നു . എന്നാല്‍ എല്ലാവരെയും അത്ഭുതപെടുത്തി സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞു "മുസ്ലീംലീഗ് വിദ്യാഭ്യാസം ഏറ്റെടുക്കണമെന്ന് "ദീര്‍ഘവീക്ഷണമുള്ള സിഎച്ച് അറിയാമായിരുന്നു തന്‍റെ സമുദായത്തെ അറിവിന്‍റെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരാന് ലീഗ് വിദ്യാഭ്യാസം കൈകാര്യം ചെയ്താലേ സാധിക്കുകയുള്ളൂ എന്ന് .അങ്ങനെ 1967 മാര്‍ച്ച് ആറാം തിയതി സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . 

ഇതിനു ശേഷം തലസ്ഥാന നഗരിയില്‍ സിഎച്ചിന് കൊടുത്ത സ്വീകരണത്തില്‍ പതിനായിര കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി സിഎച്ച് പറഞ്ഞു "ലീഗ് മന്ത്രിമാരെ കുറിച്ച് ചിലപ്പോള്‍ അവര്‍ അപ്രയോഗ്യര്‍ എന്ന് നിങ്ങള്‍ കേട്ടെന്നു വരാം ,എന്നാല്‍ അവര്‍ അഴിമതിക്കാരായ മന്ത്രിമാരാണെന്ന് കേട്ട് നിങ്ങള്ക്ക് ഒരിക്കലും തലകുനികേണ്ടി വരില്ലാന്ന് ഞാന്‍ ഇതാ സത്യം ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിന്റെ സത്യസന്ധത തക്ബീര്‍ മുഴക്കി സ്വീകരിച്ചു. ഈ അസുലഭ മുഹുര്‍ത്തം മുസ്ലീംലീഗിന്‍റെ പ്രവര്‍ത്തകാര്‍ക്ക് ആഘോഷത്തിന്‍റെ നാളുകളായിരുന്നു .പട്ടിണി വകവെക്കാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഊണും ഉറക്കുമോഴിഞ്ഞും പകലന്നോ ,രാത്രിയന്നോ ഈ നേരിന്‍റെ രാഷ്ട്രീയ പാര്‍ട്ടി യായ മുസ്ലീംലീഗിനെ ശക്തി പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവരെ വര്‍ഗീയ വാദികള്‍,വിഘടന വാദികള്‍ ,എന്ന് പറഞ്ഞു പരിഹസിച്ചവര്‍ക്കും ,മുസ്ലീംലീഗില്‍ നിന്നാല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകില്ലന്നു പറഞ്ഞു നടന്നവര്‍ക്കുമുള്ള ശക്തമായ മറുപടികൂടിയായിരുന്നു പ്രവര്‍ത്തകരുടെ മനസിലെ മാണിക്യകൊട്ടാരത്തിലെ സുല്‍ത്താന്‍ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ മന്ത്രിയായി സത്യപ്രതിജ്ഞ .അവര്‍ മധുരം നല്‍കിയും ,പാട്ട് പാടിയും ,ബാന്‍റ് മുട്ടിയും ,കോല്‍ക്കളി കളിച്ചും ,പ്രകടനം നടത്തിയും കൊണ്ടാടി .


പാരാവാരം പോലെ പരന്നുകിടക്കുന്ന വിദ്യാഭ്യാസ വകുപ്പ് എല്ലാവരുടെയും പ്രശംസ പിടിച്ച്പറ്റി വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സിഎച്ചിനു കഴിഞ്ഞു.ഇന്ത്യയില്‍ തന്നെ ആദ്യമായി സര്‍വകലാശാല സിണ്ടിക്കേറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാധിനിത്യം നല്‍കി .കേരളത്തില്‍ വിദ്യാഭ്യാസ കുതിച്ച്ചാട്ടത്തിന് വഴിവെച്ച കാലികറ്റ് സര്‍വകലാശാല തുടങ്ങി ,ആര്‍ട്സ് കോളെജ് ,പോളിടെക്നിക് ,എല്‍ പി ,യുപി സ്കൂളുകളെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും കോഴികോട് ലോ കോളെജ് സ്ഥാപിക്കാനും തന്‍റെ വിദ്യാഭ്യാസ വിപ്ലവത്തില്‍ ചിലത് മാത്രം .


എന്നാല്‍ മുന്നണിയുടെ കെട്ടുറപ്പ് ഇല്ലാതാകുന്ന രൂപത്തില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തു ,ചില മന്ത്രിമാര്‍ക്കെതിരെ അഴിമതി (ഒരറ്റ ലീഗ് മന്ത്രി മാര്‍ക്കെതിരെയും അഴിമതി ആരോപണം ലീഗ് വിരോധികള്‍ പോലും പറഞ്ഞില്ല )ആരോപണങ്ങളും ആന്വേഷണവും നടന്നു .മന്ത്രിമാരുടെ വകുപ്പുകളില്‍ മാര്‍കിസ്റ്റ് പാര്‍ട്ടി യുടെ നേതാക്കള്‍ ഇടപെടാനും തുടങ്ങി .മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം തന്നെ മുന്നണിയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി .ഇതില്‍ പ്രതിഷേധിച്ച് ലീഗ് മുന്നണി വിടാന്‍ തീരുമാനിച്ചു .ലീഗിന്‍റെ  മന്ത്രിമാര്‍ രാജിവെച്ചു .


ലീഗ് കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ സിഎച്ച് പറഞ്ഞു "ഞാന്‍ അധികാരത്തിന്‍റെ സ്വാപാനങ്ങളില്‍ വിരാജിക്കുംപോളും എന്റെ മനസിന്‌ കിട്ടാത്ത ഒരു ആത്മ സംതൃപ്തിയാണ്  എനിക്ക് പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരുടെ കൂടെ പ്രവര്‍ത്തികുമ്പോള്‍ കിട്ടുന്നത് എന്ന് " ഈ വാക്കുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷയും ,സന്തോഷവും നല്‍കി ...(കടപ്പാട്.....ഫിറോസ്‌ കല്ലായ്‌ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ