2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

ഖായിദെമില്ലത്ത്‌ ....വിസ്മയം അത്ഭുത പ്രതിഭാസം 


     ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സകല മേഖലകളിലും തലയുയര്‍ത്തി നിന്ന മഹാനായ ഖായിദെമില്ലത്ത്‌ മുഹമ്മദ്‌ ഇസ്മായില്‍ സാഹിബ് ബുദ്ധിജീവികള്‍ക്കിടയില്‍ ഒരല്‍ഭുത പ്രതിഭാസവും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ഒരു വിസ്മയവും സാധാരണ ജനങ്ങള്‍ക്കിടയില്‍ ഒരസാധാരണ വെക്തിത്വത്തിന്റെ ഉടമയുമായിരുന്നു.ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗിന്റെ പ്രസിഡന്റ്‌ ആയി പ്രവര്‍ത്തിച്ച ഖായിദെമില്ലത്തിനു പകരം വെക്കാന്‍ ഇന്നേവരെ ഒരു നേതാവ് ഉണ്ടായിട്ടില്ല.

തമിഴ്നാട്ടിലെ ഡി എം കെ അണ്ണാദൂരെയുടെ മരണത്തിന് ശേഷം അധികാര വടം വലികള്‍ക്കിടയില്‍ രണ്ടായി പിരിഞ്ഞിട്ടും ഡി എം കേക്ക് ശക്തിക്ഷയം ഉണ്ടായതായി അറിവില്ല.ഉച്ചനീജതിനെതിരെയും സവര്‍ണ്ണ ആധിപത്യതിനെതിരെയും ഡി എം കെ യുടെ അതിശക്തമായ ചെറുത്തുനില്‍പ്പും പ്രതിരോധവും ഇന്നും നിലനില്‍ക്കുന്നു.അവശ ന്യൂനപക്ഷ വിഭാഗത്തെ  സംഘടിപ്പിക്കുവാന്‍ ദ്രാവിഡ സംസ്കാരത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും പടനായകനായ തമിഴ്നാടിന്‍റെ മഹാനായ പുത്രന്‍ ഇ.വി.രാമസ്വാമി നായ്ക്കര്‍ക്കും സി.എന്‍. അണ്ണാദൂരെയ്ക്കും അതിനുള്ള ബുദ്ധിയും,ഇല്മും പറഞ്ഞു കൊടുത്തത്‌ ഒരു കാലത്ത്‌ ഖായിദെമില്ലത്ത് ആയിരുന്നു . ഡി.എം.കെ രൂപീകരണത്തിന്റെ അടിസ്ഥാന ബുദ്ദി ജാലകം ഖായിദെമില്ലത്ത് ആയിരുന്നു എന്ന് അതിന്‍റെ  സര്‍വ്വാദരണീയരായ നെടുനായകന്മാര്‍ പലവുരു പ്രഖാപിച്ചിട്ടുണ്ട്.

1952 മുതല്‍ 1957 വരെ രാജ്യസഭാംഗമായ അദ്ദേഹം മൂന്ന് തവണ മലപ്പുറത്തു നിന്ന് ലോക്സഭയിലേക്ക്‌ തിരഞ്ഞെടുക്കപെട്ടു.1962,1967,1970 എന്നീ വര്‍ഷങ്ങളില്‍ ആയിരുന്നു അദ്ദേഹം വന്‍ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപെട്ടത് .ഈ മൂന്നു തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ കാലു കുത്താതെ ജയിച്ചു വെന്ന റെക്കോര്‍ഡ്‌ അദ്ദേഹത്തിന് മാത്രം.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ "ഇസ്മായില്‍ സാഹിബ് റെക്കോര്‍ഡ്‌ "ഇന്നും നില നില്‍ക്കുന്നു .

ഇന്ത്യയും പാകിസ്ഥാനും രണ്ടായി പിരിഞ്ഞപ്പോള്‍ പാകിസ്താന്‍ പ്രധാനമന്ത്രിയോട് ഇസ്മായില്‍ സാഹിബു പറഞ്ഞതും ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു."നവാബ് സാഹിബ് നമ്മളിന്നു രണ്ടു വിത്യസ്ത രാഷ്ട്രങ്ങളിലെ പൌരന്മാരാണ്.താങ്കള്‍ പാകിസ്താന്‍ പ്രധാനമന്ത്രി ആയതിനാല്‍ ഞാന്‍ ചില കാര്യങ്ങള്‍ വെട്ടി തുറന്നു പറയട്ടെ.യാതൊരു കാരണവശാലും ഇന്ത്യന്‍ മുസ്ലീങ്ങളുടെ കാര്യത്തില്‍ താങ്കള്‍ ഇടപെടരുത്.ഞങ്ങളുടെ ഉത്തരവാതിത്വങ്ങളെ പറ്റി ഞങ്ങള്‍ പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എന്ത് നേരിട്ടാലും പാകിസ്ഥാനിലെ ഹൈന്ദവ സാഹോദരങ്ങളെ പരിരക്ഷിക്കുകയും അവരോടു ഏറ്റവും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.ഈ ഒരു കാര്യത്തിലെ ഞങ്ങള്‍ക്ക്  നിങ്ങളെ സഹായം ആവശ്യമുള്ളൂ.ഇസ്മായില്‍ സാഹിബിന്റെ വാദങ്ങള്‍ കേട്ട പാകിസ്താന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്‍ അദ്ദേഹത്തിന്റെ കൈകള്‍ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു "ഇസ്മായില്‍ "താങ്കളുടെ അഭിലാഷം അക്ഷരത്തിലും അര്‍ത്ഥത്തിലും ഞാന്‍ നിറവേറ്റുക തന്നെ ചെയ്യും .

ഇന്ത്യന്‍ ഭരണഘടന നിയമനിര്‍മാണ സഭയില്‍ അംഗമായിരുന്ന  ഇസ്മായില്‍ സാഹിബ് ന്യൂനപക്ഷ പിന്നോക്കങ്ങളുടെ റിസര്‍വേഷന്‍ കാര്യങ്ങളില്‍ കാണിച്ച വാദങ്ങള്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറഞ്ഞത്‌ എന്ത് മാത്രം അഭിമാനകരമാണ്.മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സുപ്രഥാന പ്രശ്നങ്ങള്‍ വരുമ്പോഴൊക്കെ കൂടിയാലോജന നടത്തിയിരുന്ന പ്രധാന പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തില്‍ ഇസ്മായില്‍ സാഹിബിനു സുപ്രധാന സ്ഥാനം അവര്‍ നല്‍കിയിരുന്നു .ഒരിക്കല്‍ നോമ്പ് തുറക്കാന്‍ പ്രധാന നേതാക്കളെ എല്ലാം ഇന്ദിര ക്ഷണിച്ചു .നോമ്പ് തുറ നിര്‍വഹിക്കുന്ന ഓരോ നേതാക്കളുടെയും ചലനങ്ങള്‍ അവര്‍ ശ്രധിച്ചുകൊണ്ടേ ഇരിക്കും.നോമ്പ് തുറക്കുന്ന വിഭവങ്ങളില്‍ മാംസാഹാരം കഴിക്കുന്നതില്‍ ഇസ്മായില്‍ സാഹിബ് അല്‍പ്പം വിമുഖത കാണിക്കുന്നുണ്ടോ എന്ന് ഇന്ദിരാഗാന്ധിക്ക് സംശയം.അവര്‍ ഇസ്മായില്‍ സാഹിബിന്റെ അടുത്തേക്ക് വന്നു പറഞ്ഞു മാംസാഹാരം ഹലാലായ രീതിയില്‍ താങ്കള്‍ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയത് ആണ് എന്ന്.

ഇസ്മായില്‍ സാഹിബ് എം പി ആയിരുന്ന കാലഘട്ടത്തില്‍ എല്ലാ  എം പി മാര്‍ക്കും  കാറുകള്‍ കിട്ടാനുള്ള പ്രത്യേക പദ്ധതികള്‍ ഉണ്ടായിരുന്നു .ഇന്നത്തെ പോലെ കാറുകള്‍ സുലഭമായി കിട്ടുന്ന സമയം ആയിരുന്നില്ല.എന്നിട്ടും ഇസ്മായില്‍ സാഹിബ് അതിനു ശ്രമിച്ചില്ല.പക്ഷെ മദ്രാസിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇസ്മായില്‍ സാഹിബിന്റെ  പേരില്‍  കാറിനു അപേക്ഷ കൊടുത്തു .ഇസ്മായില്‍ സാഹിബിന്റെ അപേക്ഷ കണ്ട ഉടനെ വകുപ്പ് മന്ത്രി കാറിനുള്ള ഫയല്‍ ഒരു ചുവപ്പ് നാടയിലും ഇടാതെ കാറ് കൊടുത്തു .കാറ് കണ്ട ഇസ്മായില്‍ സാഹിബു അമ്പരന്നു.പ്രവര്‍ത്തകരോട് ഈ വിഷയം സംസാരിച്ച ഇസ്മായില്‍ സാഹിബിനോട് പ്രവര്‍ത്തകര്‍ പറഞ്ഞു അങ്ങേക്ക് വേണ്ട എന്നുണ്ടെങ്കില്‍ കാര്‍ നമുക്ക് വില്‍ക്കാം, പതിനായിരത്തിനു മുകളില്‍ രൂപ കിട്ടും അത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാം എന്ന്.ഇത് കേട്ട ഇസ്മായില്‍ സാഹിബിന്റെ മുഖം ചുവന്നു തുടുത്തു അപ്പോള്‍ തന്നെ ബന്ടപെട്ടവര്‍ക്ക് കത്തെഴുതി കാര്‍ തിരിച്ചു കൊടുത്തു (സി എച്ച് ഒരു ലേഖനത്തില്‍ സൂചിപ്പിച്ചത്‌ ആണ് ഈ കഥ )

ഇസ്മായില്‍ സാഹിബിന്റെ മകന്‍ മിയാന്‍ ഖാന്‍ ജോലിക്ക് അപേക്ഷകള്‍ അയച്ചു തുടങ്ങിയ കാലം.ഇസ്മായില്‍ സാഹിബു ഒന്ന് ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ ജോലി കിട്ടുന്ന ചുറ്റുപാട് .പക്ഷെ ശുപാര്‍ശ കൊണ്ട് കിട്ടുന്ന ജോലി അദ്ദേഹം ഇഷ്ട്ടപെട്ടില്ല മകന്‍ സ്വന്തം പ്രയത്നം കൊണ്ടും കഴിവ് കൊണ്ടും ജോലി നേടട്ടെ  എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.തന്‍റെ പേര് ഉപയോഗിച്ച്  എന്ജിനീയറിംഗ് കോളേജ്‌ അഡ്മിഷന്‍ മകന് കിട്ടിയതറിഞ്ഞു  അദ്ദേഹം മകനെ ശാസിക്കുകയും ആ അവിഹിതമായ അഡ്മിഷന്‍ ഉപേക്ഷിക്കാന്‍ മകനോട്‌ കല്‍പ്പിക്കുകയും ചെയ്തു.ഇന്ത്യയും പാകിസ്ഥാനും യുദ്ദം ഉണ്ടായപ്പോള്‍ സ്വന്തം മകനെ യുദ്ദത്തിനു അയക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞു കത്തെഴുതിയ ഒരെയോടു രാഷ്ട്രീയ നേതാവ് ഇസ്മായില്‍ സാഹിബു മാത്രം ആയിരുന്നു .യുദ്ധ രംഗത്തേക്ക് സംഭാവന ചെയ്യാന്‍ തന്റെ കയ്യില്‍ ഒന്നും ഇല്ല.ഉള്ളത് ഏക മകന്‍ മാത്രം ആണ് .ആ മകനെ ഇതാ രാജ്യത്തിന്‌ വേണ്ടി മരിക്കാന്‍ സംഭാവന ചെയ്യുന്നു എന്ന് പറഞ്ഞു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.പിന്നെ ഒരിക്കല്‍ യുദ്ദം നടക്കുന്ന സമയത്ത് സംശയത്തിന്റെ പേരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കടന്നു ചെന്ന് നിങ്ങള്‍ തെളിവില്ലാതെ സംശയത്തിന്റെ പേരില്‍ മുസ്ലിം ലീഗുകാരെയും മുസ്ലീങ്ങളെയും അറസ്റ്റ് ചെയ്യരുത്‌,ദ്രോഹിക്കരുത്‌,കയ്യാമം വെക്കരുത്,മറിച്ച് അത് തുടരാന്‍ ആണ് ഭാവമെങ്കില്‍ ആദ്യം അവരുടെ നേതാവായ എന്‍റെ കൈകളില്‍ വിലങ്ങു വെക്കൂ!!! ഇത്രയും കേട്ട പ്രധാനമന്ത്രി ഇസ്മായില്‍ സാഹിബിന്റെ കൈകള്‍ പിടിച്ചു കൊണ്ട് പറഞ്ഞു ഇത്രയും പരിശുദ്ധമായ കൈകളില്‍ ഞങ്ങള്‍ എങ്ങിനെ വിലങ്ങു വെക്കും ".

ജനസമ്മതിയുടെ റെക്കോര്‍ഡ്‌ .


അമ്പതുകളുടെ അവസാനത്തില്‍ ഇസ്മായില്‍ സാഹിബ് രാജ്യസഭയില്‍ എത്തിയത് തമിഴ്നാട്ടില്‍ നിന്നായിരുന്നു .എന്നാല്‍ ബി.പോക്കെര്‍ സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മഞ്ചേരി ലോക്സഭാ സീറ്റില്‍ സ്ഥാനാര്‍ഥി ആയി മുസ്ലിം ലീഗ് കണ്ടെത്തിയത്‌ ഇസ്മായില്‍ സാഹിബിനെ ആയിരുന്നു .

ഓരോ തവണയും ഒഴിഞ്ഞു മാറാന്‍ നോക്കി അദ്ദേഹം .പക്ഷെ മുസ്ലിം ലീഗ് മൂന്നു തവണ അദ്ദേഹത്തെ സ്ഥാനാര്‍ഥി ആക്കി ലോക്സഭയിലേക്ക് എത്തിച്ചു.മരിക്കും വരെ എം പി ആയ ഇസ്മായില്‍ സാഹിബ് അവസാനവട്ടം ജയിച്ചത്‌ ഒന്നേകാല്‍ ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിനു ആയിരുന്നു .അതിനേക്കാള്‍ ശ്രദ്ദേയമായ ഒരു റെക്കോര്‍ഡിന് കൂടി ഉടമയാണ് ഇസ്മായില്‍ സാഹിബ്.

എല്ലാ തവണയും അദ്ദേഹം ജയിച്ചത്‌ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രജരണത്തിന് പോലും എത്താതെ ഇതര സംസ്ഥാനങ്ങളില്‍ ലീഗിന്റെ സന്ദേശവുമായി ചുറ്റി തിരിയാര്‍ ആയിരുന്ന ഇസ്മായില്‍ സാഹിബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി തിരിച്ചു പോയാല്‍ പിന്നെ വരിക വിജയാഘോഷത്തിനു ആയിരിക്കും .

മദ്രാസ്‌ ട്രിപ്ലിക്കെയിന്‍ ഹൈറോഡ്‌ ജുമാമസ്ജിദ് കബറിടത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇസ്മായില്‍ സാഹിബ് ഒരു നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയ വന്ദ്യവയോധികന്‍ ആയി ചരിത്രത്തില്‍ അറിയപെടും .(കടപ്പാട്.ഹമീദ്‌ കളനാട്‌ )

സുരേന്ദ്രന്‍ മുതല്‍ മദനി വരെ, അതെ മുസ്ലിം ലീഗ് തണല്‍ നല്‍കുന്ന ആല്‍മരം.






മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം അതിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്ന വൈകാരികമായ ഒരു അവസ്ഥ വന്നത് ലീഗ് ഇന്നുവരെ ഉയര്‍ത്തി പിടിക്കുന്ന കൊടി അത് പാകിസ്ഥാന്റെ കോടിയാണ്‌ എന്ന് മദനി സാഹിബ് ഒരുവേള അറിയാതെ പറഞ്ഞു പോയപ്പോ അത് വല്ലാത്ത ഒരു നൊമ്പരമായി പോയി,ശത്രു രാജ്യത്തിന്റെ ചാര സന്തതിയായി ചിത്രീകരിക്കപ്പെട്ട വേളയില്‍ പോലും ലീഗ് സൌമ്യമായി നിന്നു,കാലം കുറച്ചു കൂടി പോയപ്പോള്‍ പിന്നീട് എന്ത് സംഭവിച്ചു,,പാണക്കാട് തങ്ങള്‍ കര്‍ണാടക ജയിലില്‍ നമ്മുടെ പ്രിയ മദനിയെ പോയി കാണാന്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്റെ നേത്രത്വത്തില്‍ ഒരു വാഹക സംഘത്തെ അയച്ചു മദനിയുടെ ബാലഹീനമായി കൊണ്ടിരിക്കുന്ന കൈ പിടിച്ചു "ഞങ്ങളുണ്ട് മദനി സാഹിബ് നിങ്ങളുടെ കൂടെ...ഒന്ന് കൊണ്ട് വിഷമിക്കേണ്ട  എന്ന്വെ പറഞ്ഞപ്പോള്‍ വെയിലത്ത്‌ മഴ വന്ന പോലെ രണ്ടു മുഖങ്ങളിലും വന്ന പ്രസന്നത ചരിത്രങ്ങളിലെ എല്ലാ ദു സ്വപ്നങ്ങളെയും മായിച്ചു കളയുന്നതായിരുന്നു.

കോഴിക്കോട്‌ നിന്ന് വളരെ അകലെയല്ലാത്ത പയ്യോളിയില്‍ ഈ അടുത്ത് കൊല ചെയ്യപ്പെട്ട മനോജ്‌ എന്ന ബി ജെ പ്പിക്കാരനുണ്ടായിരുന്നു ജീവിതത്തില്‍ ലീഗിനെ സ്നേഹിക്കാതെ നടന്ന ഒരു വെക്തി,പക്ഷെ ആ സഹോദരന്റെ രണ്ടു കുരുന്നു മക്കളുടെ ചുമലില്‍ തട്ടി "നിങ്ങള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം" ഏതു എന്ന് ചോദിച്ചാല്‍ മനസ്സില്‍ കളങ്കമില്ലാത്ത ആ നിഷ്കളങ്ക കുട്ടികള്‍ പറയും,ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന്,ജീവിതത്തില്‍ ഒരിക്കല്‍ പോലും ലീഗ് രാഷ്ട്രീയ പാര്‍ട്ടിയെ സ്നേഹിക്കാന്‍ അവസരം കിട്ടാത്ത ഒരു പിതാവിന്റെ മക്കള്‍ എങ്ങിനെ ലീഗിനെ സ്നേഹിക്കുന്നു,കാരണം ആ കുരുന്നു മക്കളുടെ എല്ലാ ചിലവുകളും ഇന്നു വഹിക്കുന്നത് ഈ ഹരിത കൊടി കയ്യില്‍ പിടിച്ചു നടക്കുന്ന സുഹൃത്തുക്കളാണ്, അതാണ്‌ കൊടപ്പനക്കല്‍ തറവാട്‌ നല്‍കുന്ന സന്ദേശം.

മനസ്സ്‌ അതിവേഗം വൈകാരികമാകുന്ന നമുക്ക്‌ പെട്ടെന്ന് ഉള്‍കൊള്ളാന്‍ പോലും കഴിയാത്ത ചരിത്രത്തില്‍ ഇടം നേടിയ മഹത്തായ തീരുമാനങ്ങള്‍,, ഈ അടുത്ത് ശിഹാബ്‌ തങ്ങളുടെ റിലീഫ്‌ വിതരണത്തിന്റെ ഭാഗമായുള്ള അരി വിതരണം ചെയ്യുന്ന സമയത്ത് ഒരു ഹൈന്ദവ സഹോദരി ലീഗ് പ്രവര്‍ത്തകരോട് പറഞ്ഞത്‌ "ഞാന്‍ പുതിയവീട് വെച്ചിട്ട് ആദ്യമായി ചോര്‍ ഉണ്ടാക്കിയത് ശിഹാബ്‌ തങ്ങളുടെ പേരില്‍ നിങ്ങള്‍ തന്ന അരി കൊണ്ടാണ്,," കൊടുത്ത ലീഗ് പ്രവര്‍ത്തകരുടെ മഹത്വം കൊണ്ടല്ല, നല്‍കിയ ആളുടെ അലങ്കരിക്കപ്പെട്ട ജീവിത ദര്‍ശനം കൊണ്ടാണ് എല്ലാവരും മാനിക്കപ്പെട്ടത്.,മഹാനായ സി എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ വീട്ടില്‍ അദ്ധേഹത്തെ വധിക്കാന്‍ ശ്രമിച്ച ഗംഗാധര മാരാരെ ചായ കൊടുത്തു സല്‍ക്കരിച്ചു ന്നു പറയുമ്പോ ആ സി എച്ച് പാണക്കാട് കുടുംബത്തിന്റെ അനുയായി ആണെന്ന് തെളിയിക്കുകയായിരുന്നു.

അത് കൊണ്ട് തന്നെ ലീഗിനെയും ലീഗുകാരെയും എതിര്‍ക്കുന്നവര്‍ക്ക്‌ പോലും വിശ്വസിക്കാം,,ആ വിശ്വാസമാണ് വാളയാര്‍ മലബാര്‍ സിമന്റ്സില്‍ ഈ അടുത്ത് നടന്ന ഹിത പരിശോധനയില്‍ വെറും 117 മെമ്പര്‍മാര്‍ ഉള്ള ആ തൊഴില്‍ മേഘലയില്‍ ഏകദേശം 200 ഓളം വോട്ടുകള്‍ നേടി ലീഗിന്റെ തൊഴിലാളി സംഘടന രണ്ടാം സ്ഥാനത്തെത്തി എന്ന് പറയുമ്പോള്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും എല്ലാ മേഘലകളിലും അന്ഗീകരിക്കപ്പെട്ടു കേരളത്തിന്റെ അവിഭാജ്യ ഘടകമായി ലീഗ് മാറി കൊണ്ടിരിക്കുന്നത് അതിന്റെ നന്മ നിറഞ്ഞ സമീപനം കൊണ്ടാണ്,, കോഴിക്കോട് ലീഗ് നടത്തുന്ന സൌജന്യ ഹോസ്പിടലിന്റെ പകുതി വലിപ്പം പോലും ഇല്ല ലീഗിന്റെ കോഴിക്കോട്ടെ ആസ്ഥാന മന്ദിരത്തിന്.,

വിമര്‍ശകര്‍ പല വഴിക്ക്‌ വന്നേക്കാം,,,മദനിയെ സഹായിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഉണ്ടായേക്കാം, ബി ജെപ്പിക്കാരന്റെ കുടുംബത്തെ സഹായിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഉണ്ടായേക്കാം,പക്ഷെ ലീഗിന് മുന്‍ഗാമികള്‍ കാണിച്ച പാതയിലൂടെ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ,, ആര്‍ എസ്സ എസ്സിന് കേരളത്തില്‍ വാക്കുകള്‍ കൊണ്ട് രോമപെടുത്തു പിടിപ്പിക്കാന്‍ പോന്ന പ്രസങ്ങികര്‍ ഇല്ലാഞ്ഞിട്ടല്ല ആ പ്രസ്ഥാനം വളരാതിരുന്നത്, ലീഗ് പോലെയുള്ള പ്രസ്ഥാനങ്ങള്‍ തിന്മകളെ നന്മ കൊണ്ട് നേരിടുന്നത് കണ്ടാണ് കേരളത്തിലെ ഹിന്ദുവും മുസല്‍മാനും വളര്‍ന്നത്. പിന്നെ എങ്ങിനെ ഈ നാട്ടില്‍ വര്‍ഗീയ കൊമാരങ്ങള്‍ക്ക് താണ്ടാവമാടാന്‍ കഴിയും, എല്ലാവരുടെയും മനസ്സിലെ അഴുക്കുകള്‍ കഴുകി കളയാന്‍ പോന്ന ജീവിത പാത..അതാണ്‌ ഞങ്ങള്‍ ഞങ്ങളുടെ ആവേശവും ആയുസ്സും ആരോഗ്യവും സമ്പത്തും കൊടുത്തു സംരക്ഷിക്കാന്‍ തയ്യാറുള്ള ഞങ്ങളുടെ പ്രിയപ്പെട്ട നേതാക്കള്‍,, ചെറിയവരായ ഞങ്ങളെ പോലും ഉയര്‍ത്തുന്നത് അവരുടെ ചരിത്രത്തിന്റെ കൂടെ പിന്‍ബലം ഉള്ള മഹത്തായ വഴിനടതലാണ്., അത് കൊണ്ടാണ് ലീഗിനെ ഞങ്ങള്‍ ഒരു ശീലമാക്കി കൊണ്ട് നടക്കുന്നത്,

അസ്‌തിത്വം സംരക്ഷിച്ച മഹാപ്രസ്ഥാനം

 വെള്ളത്തുണിയും കഴുത്തില്‍ ഷാളും തലയില്‍ കറുത്ത തൊപ്പിയും ധരിച്ച്‌ പ്ലാറ്റ്‌ ഫോമില്‍ നില്‍ക്കുന്ന ആ കുറിയ മനുഷ്യന്‍ - സീതി സാഹിബിന്റെ ലക്ഷ്യം കല്‍ക്കത്തയില്‍ നടക്കുന്ന മുസ്‌ലിംലീഗ്‌ അഖിലേന്ത്യാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക എന്നതായിരുന്നു. ബംഗാളിലെ മുസ്‌ലിംലീഗ്‌ നേതാവ്‌ സുഹ്‌ര്‍വര്‍ദി അന്ന്‌ യോഗം സംഘടിപ്പിച്ചതിന്റെ ലക്ഷ്യവും `പിരിച്ച്‌ വിടല്‍' എന്ന അജണ്ടയായിരുന്നു. കാത്തിരിപ്പിന്‌ ശേഷം പ്രിയ നേതാവ്‌ ഖായിദേമില്ലത്ത്‌ ഓടിക്കിതച്ചെത്തി. സീതി സാഹിബ്‌ ചോദിച്ചു. `ഉറങ്ങുകയായിരുന്നോ സാഹിബ്‌'. സൗമ്യതയോടെ മറുപടി പറഞ്ഞു `അല്ല സീതി സാഹിബ്‌, ഞാന്‍ പുറപ്പെടാന്‍ നേരം എന്റെ ഭാര്യ വീണ്‌ കാലൊടിഞ്ഞു. ഒരാളെ വിളിച്ച്‌ അവളെ ആസ്‌പത്രിയിലാക്കിയത്‌ കൊണ്ടാണ്‌ വൈകിയത്‌' സീതിസാഹിബിന്റെ കണ്ണുകള്‍ നിറഞ്ഞു. ഉടന്‍ കൊല്‍ക്കത്തയില്‍ ചെന്ന്‌ ഇരുവരും സുഹ്‌ര്‍വര്‍ദിയുടെയും മറ്റു ഉത്തരേന്ത്യന്‍ നേതാക്കളുടെയും ലക്ഷ്യങ്ങള്‍ അതിശക്തമായി തകിടംമറിച്ചു. ``തെക്ക്‌ നിന്ന്‌ വന്ന രണ്ട്‌ ദ്രാവിഡര്‍ എന്റെ കണ്‍വെന്‍ഷന്‍ പൊളിച്ച്‌ കളഞ്ഞു.'' യോഗം ശേഷമുള്ള സുഹ്‌ര്‍വര്‍ദിയുടെ വാക്കുകള്‍ ഖായിദേമില്ലത്തിനും സീതീസാഹിബിനും ലഭിച്ച അംഗീകാരമായിരുന്നു.അതെ, സ്വന്തം സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിന്‌ വേണ്ടി കുടുംബത്തെയും ജീവനേയും മറന്ന്‌ മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനം സ്ഥാപിച്ചവരായിരുന്നു അവര്‍. മുസ്‌ലിം ലീഗ്‌ പുന:സ്ഥാപിക്കാന്‍ വേണ്ടി അവര്‍ സകല ബുദ്ധിമുട്ടുകളും തരണം ചെയ്‌തു. സര്‍വേന്ത്യ മുസ്‌ലിംലീഗും ഖാഇദേ അഅ്‌സം ജിന്നാ സാഹിബും പാക്കിസ്‌താന്റെ മണ്ണിലേക്ക്‌ പോയപ്പോള്‍ നയിക്കാന്‍ ആരുമില്ലാതെ വിറങ്ങലിച്ച്‌ നിന്ന ഇന്ത്യയിലെ കോടിക്കണക്കിന്‌ മുസല്‍മാന്‌ സാന്ത്വനമേകിയാണ്‌ ഖായിദേമില്ലത്ത്‌ എന്ന നിസ്വാര്‍ത്ഥ നായകന്‍ കടന്നുവന്നത്‌. അതിര്‍ത്തി കടന്ന മുസ്‌ലിംലീഗ്‌ വീണ്ടും സ്ഥാപിക്കുന്നു എന്ന സ്വപ്‌നം ഇസ്‌മായില്‍ സാഹിബ്‌ പങ്കുവെച്ചപ്പോള്‍ എതിര്‍ക്കാനും ബഹിഷ്‌കരിക്കാനും മുന്നില്‍ നിന്നത്‌ മുസ്‌ലിംനേതാക്കള്‍ തന്നെയായിരുന്നു. ഉത്തരേന്ത്യയിലെയും ഹൈദരാബാദിലെയും നേതാക്കള്‍ ദീര്‍ഘവീക്ഷണമില്ലാതെ വികാര ജീവികളായി കടന്നുവന്നപ്പോള്‍ ഇങ്ങ്‌ മലബാറിലെ ഉന്നത നേതാക്കള്‍ ഖായിദേ മില്ലത്തിനൊപ്പം നിലയുറപ്പിച്ച്‌ വിവേകം കാണിച്ചു. അങ്ങനെ ആറ്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ 1948 മാര്‍ച്ച്‌ 10-നാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌, ന്യൂനപക്ഷ സമുദായത്തിന്റെ സംരക്ഷണമെന്ന ഉന്നതമായ ദൗത്യവുമായി ചരിത്രത്തിലേക്ക്‌ കാലെടുത്ത്‌ വെക്കുന്നത്‌. വൈകിയാണെങ്കിലും ഇത്തരമൊരു ചിന്താഗതി ഉത്തരേന്ത്യയില്‍ ശക്തമായി വരുന്നതില്‍ ആഹ്ലാദകരമാണ്‌.  മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുഴുവനും കേരളത്തിലെ മുസ്‌ലിം സമുദായത്തെ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം സഞ്ചരിപ്പിച്ചത്‌ മുസ്‌ലിംലീഗിന്റെ അതിശക്തമായ സാന്നിദ്ധ്യമാണ്‌. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സകല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ സമുദായം ഏറെ പിന്നില്‍ നില്‍ക്കുമ്പോള്‍ ഇവിടെ അവര്‍ ഉന്നതങ്ങള്‍ കീഴടക്കാന്‍ കാരണം മുസ്‌ലിംലീഗിനെ സ്വീകരിച്ചത്‌ കൊണ്ടും സ്‌നേഹിച്ചത്‌ കൊണ്ടും മാത്രമാണ്‌. കഴിഞ്ഞ കാലങ്ങളില്‍  ഈ പ്രസ്ഥാനവും അതിന്റെ ഉന്നത നായകരും ചെയ്‌തുകൊണ്ടിരിക്കുന്ന ഓരോ പ്രവര്‍ത്തനവും അതിന്റെ അവിസ്‌മരണീയ തെളിവുകളാണ്‌.മുസ്‌ലിംലീഗ്‌ കാഴ്‌ചവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കണ്ണടച്ച്‌ എതിര്‍ക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച്‌ നോര്‍ത്ത്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന നിര്‍ഭാഗ്യകരമായ അവസ്ഥകളെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്ന്‌ പതിറ്റാണ്ടിലേറെയായി കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ഭരിക്കുന്ന പശ്ചിമ ബംഗാളിലെ മുസ്‌ലിംകള്‍ നേരിടുന്ന പരിതാപകരമായ ജീവിതം ഇന്ത്യയുടെ നൊമ്പരമായി തുടരുകയാണ്‌. മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ പോലും വികസനവും സംവരണവും തൊട്ട്‌ നോക്കിയില്ലെന്ന്‌ ഓരോ നിമിഷവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്‌. കമ്മ്യൂണിസം, സ്ഥിരത നേടിയാല്‍ ഉണ്ടാവുന്ന ഭയാനകരമായ ഭവിഷത്തുകളെയാണ്‌ ബംഗാള്‍ വാഴ്‌ച സൂചിപ്പിക്കുന്നത്‌. 1977-ന്‌ മുമ്പുള്ള മതേതരത്വ ജനാധിപത്യ മൂല്യങ്ങളിലേക്ക്‌ തിരിച്ചു നടന്നാലേ, ബംഗാള്‍ ജനത പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങള്‍ സമാധാനം നേടുകയുള്ളൂവെന്ന്‌ ജ്യോതിബസുവിന്റെയും ഭട്ടാചാര്യയുടെയും കിരാത ഭരണങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു.ഇസ്‌ലാമിക സാംസ്‌ക്കാരികത കൊണ്ട്‌ നിറഞ്ഞുനില്‍ക്കുന്ന ഉത്തര്‍പ്രദേശിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. 30 ശതമാനത്തിലേറെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന യു.പി.യില്‍ ന്യൂനപക്ഷ സമുദായത്തിന്‌ ആശ്രയിക്കാന്‍ പറ്റിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ അഭാവം അവരെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക്‌ എടുത്തെറിയുകയാണ്‌. ഇപ്പോള്‍ ഭരണത്തില്‍ വന്നുകൊണ്ടിരിക്കുന്ന സര്‍ക്കാറുകളില്‍ മുസ്‌ലിംകളുടെ ഫലം നിരാശ മാത്രം. ബാബ്‌രി മസ്‌ജിദ്‌ ധ്വംസനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ വിട്ടുമാറാത്ത യു.പി.യിലെ മുസ്‌ലിംകള്‍ പതിറ്റാണ്ടുകളായി സ്ഥിരതയാര്‍ന്ന അസ്‌തിത്വമോ നില നില്പ്പോ  നേടിയില്ലെന്നതാണ്‌ സത്യം. കപട മുസ്‌ലിം പ്രേമം വിളമ്പുന്ന മായാവതിയുടെയും ബാബ്‌രി പ്രതി കല്യാണ്‍സിംഗിനെ വാരിപ്പുണര്‍ന്ന മുലായംസിംഗിന്റെയും ഇടയില്‍ യു.പി. മുസ്‌ലിംകള്‍ ഇന്ന്‌ അന്വേഷിക്കുന്നത്‌ കേരളത്തിലേത്‌ പോലുള്ള ഒരു മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌. മുസ്‌ലിംലീഗ്‌ പ്രസ്ഥാനത്തെ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവേണ്ടതുണ്ട്‌. മുന്‍ഗാമികളായ തങ്ങളുടെ നേതാക്കള്‍ ആറ്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ സ്വീകരിച്ച നിലപാടുകളെ അവര്‍ മാറ്റി എഴുതേണ്ടിയിരിക്കുന്നു.ബീഹാറിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും മുസ്‌ലിംകളുടെ ദയനീയ വിശേഷങ്ങള്‍, മുസ്‌ലിംലീഗിന്റെ പ്രസക്തിയും സാന്നിദ്ധ്യവും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്‌. തങ്ങളെ അനുകൂലിക്കുവാനോ പ്രശംസിക്കുവാനോ മറ്റുള്ളവര്‍ തയ്യാറാവാത്ത ഒരു സാഹചര്യത്തില്‍ നിന്നാണ്‌ ഖാഇദേമില്ലത്തിന്റെ നേതൃത്വത്തില്‍ ഏറനാടന്‍ മാപ്പിളമാര്‍ അന്ന്‌ മുസ്‌ലിംലീഗ്‌ പ്രസ്ഥാനത്തെ ഇരുകയ്യുംനീട്ടി സ്വീകരിച്ചത്‌. വിജ്ഞാന വിപ്ലവത്തിന്‌ വേണ്ടി മലബാറിലും മറ്റു പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ത്തിയ പ്രസ്ഥാനത്തിന്‌ വിദ്യയെ സ്‌നേഹിച്ച ചരിത്രം മാത്രമേ പറയാനുള്ളൂ. 

കെ എം സീതി സാഹിബ്‌



വിസ്‌മയിപ്പിക്കുന്ന പ്രതിഭാവൈഭവം കൊണ്ട്‌ കേരള മുസ്‌ലിം ചരിത്രത്തെ ജ്വലിപ്പിച്ച പേരുകളിലൊന്നാണ്‌ കെ എം സീതി സാഹിബ്‌. സമൂഹ നവോത്ഥാനത്തിന്റെ സിരാപടലങ്ങളിലേക്കെല്ലാം ചിന്തയുടെ ഊര്‍ജം പ്രസരിപ്പിച്ച്‌ മികച്ചൊരു ചരിത്രം ബാക്കിയാക്കിയ ഇതിഹാസ വ്യക്തിത്വം. കേരളത്തിലെ മുസ്‌ലിംലീഗിന്റെയും കേരള നിയമസഭയുടെയും അമരത്തെത്തിയ അപൂര്‍വ ധിഷണാശാലിയാണ്‌ സീതിസാഹിബ്‌. 1898 ആഗസ്‌ത്‌ പതിനൊന്നിന്‌ കൊടുങ്ങല്ലൂരിലെ വ്യവസായപ്രമുഖനും പരിഷ്‌കരണാശയക്കാരനുമായ കോട്ടപ്പുറത്ത്‌ നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദ്‌ ഹാജിയുടെ ആദ്യ പുത്രനായി ജനിച്ചു. ഫാത്വിമയാണ്‌ മാതാവ്‌. പിതാവില്‍ നിന്നും പിതാവിന്റെ ഉറ്റ സുഹൃത്തുക്കളായ സയ്യിദ്‌ ഹമദാനി തങ്ങള്‍, കെ എം മൗലവി തുടങ്ങിയവരില്‍ നിന്നും പകര്‍ന്നുകിട്ടിയ വൈജ്ഞാനികമായ ഉണര്‍വും ഉത്സാഹവും സീതിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാത്തീര്‍ന്നു. കൊടുങ്ങല്ലൂരിലെ നവോത്ഥാന തരംഗം കുഞ്ഞുനാളിലേ അടുത്തുനിന്ന്‌ അനുഭവിച്ച സീതിസാഹിബ്‌ കൊടുങ്ങല്ലൂരിലെ ആദ്യത്ത അഭിഭാഷകനായിത്തീരുകയും ചെയ്‌തു. കേരള മുസ്‌ലിം ഐക്യസംഘത്തിനും മുമ്പ്‌ ഇസ്വ്‌ലാഹീ ആശയങ്ങളുടെ ശക്തനായ പ്രചാരകനായിരുന്ന മഹാപണ്ഡിതന്‍ ശൈഖ്‌ മാഹിന്‍ ഹമദാനി തങ്ങളുടെ ശിഷ്യത്വമാണ്‌ തന്നെ എഴുത്തുകാരനും പ്രഭാഷകനുമാക്കിയതെന്ന്‌ സീതിസാഹിബ്‌ അനുസ്‌മരിച്ചിട്ടുണ്ട്‌. ബന്ധുവും മണപ്പാട്ടു കുഞ്ഞഹമ്മദ്‌ ഹാജിയുടെ സഹോദരനുമായ പി കെ മുഹമ്മദുണ്ണി സാഹിബിന്റെ പ്രേരണയാലായിരുന്നു സീതിസാഹിബിന്റെ രചനാ ജീവിതമാരംഭിച്ചത്‌.മുസ്‌ലിം, മലബാര്‍ മുസ്‌ലിം, ഇസ്‌ലാം, സുപ്രഭാതം, കേരള വ്യാസന്‍ എന്നിവയിലെല്ലാം യുവാവായിരിക്കെ സീതിസാഹിബിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മലബാര്‍ കലാപാനന്തരമുണ്ടായ സമുദായ ധ്രുവീകരണത്തിന്‌ അറുതി വരുത്താനാണ്‌ അക്കാലത്ത്‌ അദ്ദേഹം കൂടുതലെഴുതിയത്‌. പിതാവ്‌ നിര്‍മിച്ച അഴീക്കോട്‌ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ സീതിസാഹിബിന്‌ ലഭിച്ച മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ എന്ന കൂട്ടുകാരന്‍ പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ സാമൂഹ്യവീക്ഷണങ്ങളിലും സഹചാരിയായിത്തീര്‍ന്നു. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ ദേശീയ നിലപാടുകളില്‍, പലതിനോടും വിയോജിച്ചപ്പോള്‍ തന്നെ, അല്‍അമീനിന്റെ നടത്തിപ്പില്‍ സാമ്പത്തികമടക്കമുള്ള സഹകരണങ്ങള്‍ നല്‍കാന്‍ സീതിസാഹിബ്‌ എന്നും കൂടെയുണ്ടായിരുന്നു. രാഷ്‌ട്രീയ വിഷയങ്ങളേക്കാള്‍ സമുദായ സംബന്ധ ലേഖനങ്ങളാണ്‌ അല്‍അമീനില്‍ സീതിസാഹിബ്‌ എഴുതിയിരുന്നത്‌.1916ല്‍ 18 വയസ്സുള്ളപ്പോഴാണ്‌ വാണിയമ്പാടിയിലെ ദക്ഷിണേന്ത്യന്‍ വിദ്യാഭ്യാസ സമ്മേളനത്തില്‍ സീതിസാഹിബ്‌ പങ്കെടുത്തത്‌. 1922ല്‍ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തിയതും കെ എം സീതിസാഹിബായിരുന്നു. 1930ല്‍ ലാഹോര്‍ സമ്മേളനത്തിലും കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ അദ്ദേഹമായിരുന്നു. 1933ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിട്ടതും `സമുദായം' എന്ന സ്വപ്‌നം കാരണമായിരുന്നു. സമുദായത്തിന്റെ വികാസത്തിനും പരിഷ്‌കരണത്തിനും കൂടുതല്‍ ഉചിതമായ മാര്‍ഗം മുസ്‌ലിംലീഗാണെന്ന തിരിച്ചറിവ്‌ അന്ത്യംവരെ അദ്ദേഹം പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തു. ലീഗിലെത്തിയതോടെ സീതിസാഹിബ്‌ നേതൃത്വത്തിലുമെത്തി. മലബാര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെയും പിന്നീട്‌ 1956 നവംബര്‍ 11ന്‌ കേരള സ്റ്റേറ്റ്‌ മുസ്‌ലിം ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളായിരുന്നു പ്രസിഡന്റ്‌. ഇരുവരെയും ലീഗ്‌ നേതൃത്വത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവന്നതാകട്ടെ കെ എം മൗലവിയും.അക്കാലത്തെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്ന സമുദായ പരിഷ്‌കരണാശയങ്ങളോട്‌ ഏറെ അടുപ്പം കാണിക്കുകയും ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമായുടെയും ഭാരവാഹിത്വത്തിലെത്തുകയും ചെയ്‌തിരുന്ന കെ എം മൗലവിയും സീതിസാഹിബും ഒപ്പംനിന്നു പ്രവര്‍ത്തിച്ചിരുന്ന ബാഫഖി തങ്ങള്‍ അക്കാലത്ത്‌, നവോത്ഥാന സംരംഭങ്ങളുടെ എതിര്‍പക്ഷത്തുണ്ടായിരുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രമുഖ ഭാരവാഹിയായിരുന്നു. മതാഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സമുദായവികാസത്തിനായി അവര്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു. പോരുവിളിക്കുകയോ അസഹിഷ്‌ണുക്കളാവുകയോ ചെയ്യുന്ന മതവീക്ഷണം അവര്‍ക്ക്‌ പരിചിതമായിരുന്നില്ല.കച്ച്‌മേമന്‍ ആക്‌ട്‌, സ്‌ത്രീകളുടെ വിവാഹമോചന ബില്ല്‌, മുസ്‌ലിം പിന്തുടര്‍ച്ചാവകാശ ബില്ല്‌ തുടങ്ങിയ ചരിത്രപ്രധാനമായ അവകാശ പ്രഖ്യാപനങ്ങളുടെയെല്ലാം പിന്നില്‍ ബോധവത്‌കരണം നടത്തിയത്‌ സീതിസാഹിബിന്റെ തൂലികയായിരുന്നു. 1925ല്‍ തിരുവനന്തപുരം ലോ കേളെജില്‍ നിന്നാണ്‌ സീതിസാഹിബ്‌ നിയമബിരുദമെടുത്തത്‌. മദിരാശി ഹൈക്കോടതിയിലെ പ്രഗത്ഭ അഭിഭാഷകനായിരുന്ന സി എസ്‌ അനന്തകൃഷ്‌ണയ്യരുടെ കീഴില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അധികം വൈകാതെ ഗുരുവിനോപ്പോലെ ശിഷ്യനും പേരെടുത്ത വക്കീലായിത്തീര്‍ന്നു. 1927ല്‍ എറണാകുളത്ത്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചതോടൊപ്പം സാമൂഹിക മേഖലയിലും നേതൃപരമായ പങ്ക്‌ നിര്‍വഹിച്ചു. 1928ല്‍ കൊച്ചി ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലേക്ക്‌ കൊടുങ്ങല്ലൂര്‍ മുസ്‌ലിം നിയോജകമണ്ഡലത്തില്‍ നിന്നും എതിരില്ലാതെ രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു. ടി എം മൊയ്‌തുസാഹിബ്‌, എ കെ കുഞ്ഞിമ്മായിന്‍ ഹാജി, സി പി മമ്മുക്കേയി തുടങ്ങിയ പ്രമുഖരുടെ ക്ഷണപ്രകാരം 1932ല്‍ എറണാകുളം വിട്ട്‌ തലശ്ശേരിയിലേക്ക്‌ അഭിഭാഷകനായെത്തിയതോടെയാണ്‌ സീതിസാഹിബിന്റെ ജീവിതത്തില്‍ സുപ്രധാനമായ വഴിത്തിരിവുകളുടെ തുടക്കമായത്‌. തലശ്ശേരി തിരുവങ്ങാട്‌ ശ്രീരാമക്ഷേത്രത്തിനു സമീപം വാടകക്കെട്ടിടത്തില്‍ കഴിഞ്ഞ സീതി വക്കീലിനെത്തേടി കേസുകെട്ടുകളുമായി അഷ്‌ടദിക്കില്‍ നിന്നും ജനങ്ങളെത്തി. പില്‍ക്കാലത്ത്‌ സുപ്രീംകോടതി ജഡ്‌ജി വരെയായ ജസ്റ്റിസ്‌ വി ഖാലിദ്‌ അക്കാലത്ത്‌ സീതിസാഹിബിന്റെ ജൂനിയറായിരുന്നു. വടക്കേ മലബാറിലെ പ്രധാന കേസുകളിലെല്ലാം അക്കാലത്ത്‌ ഒരു ഭാഗത്ത്‌ സീതിസാഹിബുണ്ടായിരുന്നുവെന്ന്‌ ടി എം സാവാന്‍കുട്ടി എഴുതിയിട്ടുണ്ട്‌. 1956ല്‍ വീണ്ടും എറണാകുളത്തേക്ക്‌ താമസം മാറ്റി.അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ ഘടകമായി രൂപപ്പെട്ട മലബാര്‍ ജില്ലാ മുസ്‌ലിംലീഗ്‌ സമുന്നതമായ നേതൃത്വം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. 1937 ഡിസംബര്‍ 20ന്‌ തലശ്ശേരിയിലാണ്‌ സംഘടന രൂപപ്പെട്ടത്‌. ഹാജി അബ്‌ദുസ്സത്താര്‍ സേട്ട്‌, സി പി മമ്മുക്കേയി, മണപ്പാട്ട്‌ കുഞ്ഞഹമ്മദ്‌ ഹാജി, ശെയ്‌ഖ്‌ റാവൂത്തര്‍, ടി എം മൊയ്‌തു സാഹിബ്‌, കെ ഉപ്പി സാഹിബ്‌, കെ എം മൗലവി, ബി പോക്കര്‍ സാഹിബ്‌, എ കെ ഖാദര്‍കുട്ടി, സീതി സാഹിബ്‌ തുടങ്ങിയവരായിരുന്നു സമ്മേളനത്തിലെ പ്രഭാഷകര്‍. ആദ്യ കമ്മിറ്റിയില്‍ ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ സീതിസാഹിബായിരുന്നു. മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ സമ്മേളനം 1940 ഏപ്രില്‍ 29ന്‌ കോഴിക്കോട്ട്‌ നടന്നപ്പോള്‍ സീതി സാഹിബായിരുന്നു പ്രധാന സംഘാടകന്‍. അവിഭക്ത ബംഗാളിലെ പ്രധാനമന്ത്രിയായിരുന്ന ഫസലുല്‍ഹഖ്‌ ആയിരുന്നു വിശിഷ്‌ടാതിഥി. പിന്നീട്‌ അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ മദിരാശി സമ്മേളനത്തില്‍ സീതിസാഹിബ്‌ യുവപ്രതിനിധിയായി പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്‌തു.1943 ജനുവരി 23ന്‌ കോഴിക്കോട്ടു ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച്‌ വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്നതും സീതി സാഹിബ്‌ ആയിരുന്നു. സി എച്ച്‌ മുഹമ്മദ്‌കോയ എന്ന പ്രതിഭാശാലിയായ രാഷ്‌ട്രീയ വ്യക്തിത്വം കടന്നുവരുന്നത്‌ ഈ സംഘടനയിലൂടെയായിരുന്നു. അദ്ദേഹത്തെ കണ്ടെത്തിയതാകട്ടെ സീതിസാഹിബും. 1932 മാര്‍ച്ച്‌ 26ന്‌ തലശ്ശേരിയില്‍ നിന്ന്‌ പ്രസിദ്ധീകരണം തുടങ്ങിയ ചന്ദ്രികയുടെ പിന്നിലുള്ള സൂത്രധാരകനും സീതിസാഹിബായിരുന്നു. തൈലക്കണ്ടി സി മുഹമ്മദ്‌ ആയിരുന്നു ആദ്യത്തെ പത്രാധിപര്‍. 1935ല്‍ കുറച്ചുകാലം നിര്‍ത്തിവെച്ചെങ്കിലും 1938ല്‍ ദിനപത്രമായി പ്രസിദ്ധീകരണം പുനരാരംഭിച്ചു. 1946ലാണ്‌ ചന്ദ്രിക കോഴിക്കോട്ടെത്തിയത്‌. ``ചന്ദ്രികയുടെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചാല്‍ അതോടെ ഈ സമുദായത്തിന്റെ ജീവന്‍ നിലയ്‌ക്കും'' എന്ന്‌ പ്രസംഗിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു സീതിസാഹിബിന്‌ ദിനപത്രം. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്നെതിരായ മുഖപ്രസംഗങ്ങള്‍ എഴുതിയതു കാരണം മലബാര്‍ കലക്‌ടര്‍ മെക്കിവന്‍ സീതിസാഹിബിനെ കലക്‌ടറേറ്റിലേക്ക്‌ വിളിച്ചുവരുത്തി. തന്റെ മുന്നിലെത്തിയ പത്രാധിപരെ കണ്ടപ്പോള്‍ കലക്‌ടര്‍ പറഞ്ഞതിങ്ങനെ: "You are too young to be an editor of a daily" (ഒരുദിനപത്രത്തിന്റെ പത്രാധിപരാകാന്‍ മാത്രം തനിക്ക്‌ പ്രായമായിട്ടില്ലല്ലോ!) (ടി എം സാവാന്‍കുട്ടി, സീതി സാഹിബ്‌ ജീവചരിത്രം, 62)1950 ജനുവരി 26ന്‌ ഇന്ത്യാ റിപ്പബ്ലിക്കോടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ്‌ ഔദ്യോഗിക സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചെടുത്തു. ബി പോക്കര്‍ സാഹിബ്‌ മലപ്പുറം നിയോജകമണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്കും സീതിസാഹിബ്‌ മലപ്പുറം മണ്ഡലത്തില്‍ നിന്ന്‌ മദിരാശി നിയമസഭയിലേക്കും വിജയിച്ചു. കെ കെ മുഹമ്മദ്‌ ശാഫി, ചാക്കീരി അഹ്‌മദ്‌കുട്ടി, കെ ഉപ്പി സാഹിബ്‌, എം ചടയന്‍ എന്നിവരായിരുന്നു സീതിസാഹിബിന്‌ പുറമെ നിയമസഭയിലെത്തിയ മുസ്‌ലിംലീഗുകാര്‍. ഉപ്പിസാഹിബ്‌ പാര്‍ട്ടിയുടെ സഭാനേതാവും സീതിസാഹിബ്‌ ഉപനേതാവുമായി. മദിരാശി നിയമസഭയില്‍ സീതിസാഹിബ്‌ അംഗമായ കാലഘട്ടം മുസ്‌ലിംലീഗിന്റെയും ഇന്ത്യന്‍ മുസ്‌ലിംകളുടെയും ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു. 1949ല്‍ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്‌ ആക്‌ട്‌) മദിരാശി സംസ്ഥാനത്ത്‌ പൂര്‍ണമായി നടപ്പാക്കുന്ന ഭേദഗതി നിയമം അവതരിപ്പിച്ച്‌ പാസ്സാക്കിയെടുത്തത്‌ സീതിസാഹിബായിരുന്നു. അതിന്റെ പിന്നില്‍ നടത്തിയ ധീരോദാത്തമായ മുന്നൊരുക്കങ്ങളും ലേഖനപരമ്പരകളും സംഭാഷണങ്ങളും പില്‍ക്കാലത്ത്‌ അദ്ദേഹം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌.സമുദായ നവോത്ഥാനത്തിന്റെ ചാലകശക്തി വിദ്യാഭ്യാസമാണ്‌ എന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം വിദ്യാലയങ്ങള്‍ നിര്‍മിച്ചെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ കൊച്ചി വിദ്യാഭ്യാസ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹപാഠിയും കൂട്ടുകാരനുമായ മുഹമ്മദ്‌ അബ്‌ദുര്‍റഹമാന്‍ സാഹിബിനൊപ്പം സജീവമായി. ഏറനാട്‌, വള്ളുവനാട്‌ പ്രദേശങ്ങളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരമായി മലപ്പുറം ഗവണ്‍മെന്റ്‌ ഹൈസ്‌കൂള്‍ ഉയര്‍ന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത്‌ സീതിസാഹിബാണ്‌. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കാന്‍ സീതിസാഹിബ്‌ രൂപീകരിച്ച മുസ്‌ലിം ഹൈസ്‌കൂള്‍ കമ്മിറ്റിയാണ്‌ പിന്നീട്‌ മലബാര്‍ മുസ്‌ലിം അസോസിയേഷനായി മാറിയത്‌. വെട്ടത്ത്‌ പുതിയങ്ങാടി ഗേള്‍സ്‌ ഹൈസ്‌കൂള്‍, കോഴിക്കോട്‌ ഗവ.ഗേള്‍സ്‌ ഹൈസ്‌കൂള്‍, ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍, മദ്‌റസ മുഹമ്മദിയ്യ ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്നീല്‍ സീതിസാഹിബിന്റെ ദീര്‍ഘദര്‍ശനമാണുള്ളത്‌. തലശ്ശേരി മുബാറക്‌ ഹൈസ്‌കൂള്‍, വിദ്യാര്‍ഥിനികള്‍ക്ക്‌ മാത്രമായുള്ളതാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും യാഥാസ്ഥിതിക മുസ്‌ലിംകളുടെ കടുത്ത എതിര്‍പ്പുകാരണം ആ ശ്രമം വിജയിച്ചില്ല. വടക്കേ മലബാറില്‍ എടക്കാട്‌ ഹുസ്സന്‍ കാസം ട്രസ്റ്റ്‌ രൂപീകരിച്ച്‌ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ഒരുക്കിയതും അദ്ദേഹം തന്നെ. ഫാറൂഖ്‌ ട്രെയ്‌നിംഗ്‌ കോളെജ്‌, തിരൂര്‍ പോളിടെക്‌നിക്‌ (ഇന്ന്‌ സീതിസാഹിബ്‌ പോളിടെക്‌നിക്‌), തളിപ്പറമ്പ്‌ ഹൈസ്‌കൂള്‍ തുടങ്ങിയവയെല്ലാം ആ ക്രാന്തദര്‍ശിയുടെ ജീവിതമുദ്രകളാണ്‌.തിരൂരങ്ങാടി യതീംഖാനയുടെ ആരംഭത്തിലും വളര്‍ച്ചയിലും സീതിസാഹിബിന്റെ പങ്ക്‌ നിസ്‌തുലമാണ്‌. സി എച്ച്‌ മുഹമ്മദ്‌കോയയുടെ വാക്കുകളില്‍ അതിങ്ങനെ സംഗ്രഹിക്കാം: ``കെ എം മൗലവി സാഹിബിന്റെ ഈമാനും എം കെ ഹാജി സാഹിബിന്റെ സമുദായ സ്‌നേഹവും, സീതി സാഹിബിന്റെ മാര്‍ഗദര്‍ശനവും സത്താര്‍ സേട്ട്‌ സാഹിബിന്റെ ഉപദേശവും മാത്രം മൂലധനമായി, എം കെ ഹാജിയുടെ ഒരു വീട്ടില്‍ ആരംഭിച്ച തിരൂരങ്ങാടി യതീംഖാന ഇന്ന്‌ കേരളത്തിലെ ഏറ്റവും വലിയ അനാഥമന്ദിരമായിരിക്കുന്നു. സീതിസാഹിബിന്റെ അനുഗ്രഹാശീര്‍വാദങ്ങളോ ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളോ ചിന്തയോ കൊണ്ട്‌ നിറം പിടിപ്പിക്കപ്പെട്ടവയല്ലാതെ ഇന്നത്തെ മുസ്‌ലിം കേരളത്തില്‍ ഏത്‌ സ്ഥാപനമുണ്ട്‌'' (തിരൂരങ്ങാടി യതീംഖാന സോവനീര്‍, പേജ്‌ 36)1943ല്‍ മലബാര്‍ ദേശത്ത്‌ വ്യാപകമായി പടര്‍ന്നു പിടിച്ച കോളറ നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. അന്ധവിശ്വാസങ്ങളില്‍ മുഴുകിയിരുന്ന ഉള്‍നാടുകളില്‍ കോളറയുടെ വിപത്ത്‌ പെരുകുകയും ചെയ്‌തു. നിരവധി കുഞ്ഞുങ്ങള്‍ അനാഥരായി. അവരെ സംരക്ഷിക്കുന്നതിനാണ്‌ എം കെ ഹാജിയുടെ നേതൃത്വത്തില്‍ - കെ എം മൗലവി, സീതിസാഹിബ്‌, കൊയപ്പത്തൊടി അഹ്‌മദ്‌കുട്ടി ഹാജി, എ കെ കുഞ്ഞിമായിന്‍ ഹാജി തുടങ്ങിയവരുടെ സഹകരണത്തോടെ തിരൂരങ്ങാടി യതീംഖാന ഉയരുന്നത്‌. ജെ ഡി റ്റി ഇസ്‌ലാം സഭയുടെ ഭാഗമായി 1943 ഡിസംബര്‍ 11ന്‌ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസാങ്കണത്തില്‍ വെച്ച്‌ ഹാജി അബ്‌ദുസ്സത്താര്‍ സേട്ടിന്റെ അധ്യക്ഷതയില്‍ സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളാണ്‌ തിരൂരങ്ങാടി യതീംഖാന ഉദ്‌ഘാടനം ചെയ്‌തത്‌. അന്നുതൊട്ട്‌ 1961 ഏപ്രില്‍ 17ല്‍ മരണപ്പെടും വരെ യതീംഖാനയുടെ വൈസ്‌ പ്രസിഡന്റായിരുന്നു സീതി സാഹിബ്‌.