മഅദനിക്ക് നീതി ലഭ്യമാക്കണം
നീതി തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി തള്ളി.
കഴിഞ്ഞ രണ്ടു വര്‍ഷമായി വിചാരണ തടവുകാരനാണ് മഅ്ദനി. കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ട കാലിന്റെ ശേഷിയും നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് മഅ്ദനി ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ സ്വന്തം നിലയ്ക്ക് ചികിത്സ നടത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
അബ്ദുന്നാസര്‍ മദനിയുടെ നിലപാടുകളോട് ഒരു തരത്തിലും യോജിപ്പില്ല. അദ്ദേഹം ഒരു സമൂഹത്തിന്റെ മനസ്സില്‍ അരക്ഷിത ബോധം കുത്തിവെച്ചു അരാജകവാദികള്‍ ആക്കാന്‍ ശ്രമിച്ച വ്യക്തി ആണ്. പക്ഷെ അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ജാമ്യം നല്‍കേണ്ടതല്ലേ ?
വിചാരണ കഴിയുന്നത് വരെ ജയിലില്‍ ഇടാന്‍ നിയമം അനുവദിക്കുന്നു എങ്കിലും കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഒരു മനുഷ്യനെ ഇങ്ങിനെ ജയിലില്‍ ഇടുന്നത് ശരിയാണോ എന്ന് പരിഷ്കൃത സമൂഹം ചിന്തിക്കേണ്ടതാണ് . പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുമ്പോള്‍. തീവ്രവാദികള്‍ക്ക് തന്നെ മുതലെടുക്കാന്‍ ഈ വിഷയം വിട്ടു കൊടുക്കുന്നതിനു പകരം വിവേകപൂര്‍വ്വം ജാമ്യം നല്‍കുകയോ അല്ലെങ്കില്‍ പെട്ടെന്ന് വിചാരണ പൂര്തിയക്കുകയോ ചെയ്യേണ്ടതല്ലേ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ