2012, നവംബർ 22, വ്യാഴാഴ്‌ച

ആദര്‍ശ ധീരനായ പോക്കെര്‍ സാഹിബ് 

         അവകാശ സംരക്ഷണത്തിന് വേണ്ടി അതികാര വര്‍ഗത്തോട് പതറാതെ പോരാടിയ ആദര്‍ശധീരനായ പോക്കെര്‍ സാഹിബ് നമ്മെ വിട്ടു പിരിഞ്ഞിട്ട് 48വര്ഷം പിന്നിട്ടു .സംഭവ ബഹുലമായ സാമൂഹിക സേവനത്തിന്റെ നിറപകിട്ടാര്‍ന്ന  ചരിത്രമാണ് പോക്കെര്‍ സാഹിബ് പ്രതിനിതാനം ചെയ്യുന്നത് .
        
         ഇംഗ്ലീഷ് പഠനം മത വിരുദ്ധമെന്ന് പ്രജരിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ മതം ഉന്നത വിദ്യാഭ്യാസത്തെ തടയുന്നില്ലെന്നു സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത മഹാനായിരുന്നു അദ്ദേഹം ..1890ല്‍ തലശ്ശേരിയിലെ പുരാതന കുടുംബമായ ബാടെക്കണ്ടിയിലാണ് പോക്കെര്‍ സാഹിബ് ജനിച്ചത്‌...1915..................
          
        1915ല്‍ മദിരാശി ലോ കോളേജില്‍ നിന്ന് നിയമ ബിരുധം നേടിയ അദ്ദേഹം 1917ല്‍ മദിരാശി ഹൈ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.മാപ്പിളമാരില്‍ രണ്ടാമത്തെ അഭിഭാഷകന്‍ ആയിരുന്ന പോക്കെര്‍ സാഹിബ് അന്ജാമത്തെ  ബിരുധദാരി ആയിരുന്നു.

      പോക്കെര്‍ സാഹിബിന്റെ സ്ഥിര താമസം മദിരാശിയില്‍ ആയിരുന്നു എങ്കിലും ഒരു മലയാളി ആയി,തനി മാപ്പിള വേഷമായിരുന്നു അദ്ദേഹം ഇഷ്ട്ടപെട്ടിരുന്നത്.വിദ്യാര്‍ഥി ആയിരുന്ന കാലം തൊട്ടേ മാപ്പിള തൊപ്പി ധരിച്ചിരുന്ന അദ്ദേഹം ഹൈക്കോടതിയിലും പ്രശസ്തനായ അഭിഭാഷകനായും പ്രഗല്‍ഭനായ പാര്‍ലിമെന്റ് മെമ്പറായും അറിയപെടുംപോഴും ആ തൊപ്പി തലയില്‍ നിന്നും എടുത്തിരുന്നില്ല.

       പൊതു പ്രവര്‍ത്തനത്തിലും  സാമൂഹിക പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു .1921ല്‍ നടന്ന മലബാര്‍ കലാപത്തെ തുടര്‍ന്ന് തെക്കേ മലബാറിലെ ആയിരകണക്കിന് മാപ്പിളമാര്‍ നരകയാതന അനുഭവിക്കുന്ന കാലഘട്ടത്തില്‍ പോക്കെര്‍ സാഹിബ് അവരെ രക്ഷക്കെത്തി.ഇതോടുകൂടിയാണ് അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനം തുടങ്ങുന്നത്.ബ്രിട്ടീഷ്‌ ഇന്ത്യയിലെയും സ്വതന്ത്ര ഇന്ത്യയിലെയും ഭരണ കൂടങ്ങള്‍ പോക്കെര്‍ സാഹിബിന്റെ ബുദ്ദിയെയും ശബ്ദത്തെയും ഭയപെട്ടിരുന്നു.മുസ്ലിങ്ങള്‍ക്ക്‌ പ്രത്യേക നിയോജകമണ്ടലങ്ങള്‍ അനുവദിക്കണമെന്ന് 1919 ല്‍ മോണ്ടെഗ് പ്രഭുവിന് നിവേദനം സമര്‍പിച്ചത് പോക്കെര്‍ സാഹിബ് ആയിരുന്നു.1930 ല്‍ ഡോ.പി സുബ്ബരായന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന യുനൈറ്റഡ്‌ നാഷനലിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറി ആയിരുന്നു പോക്കെര്‍ സാഹിബ്.18 മുസ്ലീം മെമ്പര്‍മാരുണ്ടായിരുന്ന പ്രസ്തുത പാര്‍ടിയുടെ കീഴില്‍ ഒരു മുസ്ലീം ഗ്രൂപ്പ്‌ തന്നെ പോക്കെര്‍ സാഹിബ് രൂപീകരിച്ചു.

        മുസ്ലീം ലീഗിന്‍റെ പ്രവര്‍ത്തനം മദിരാശി സംസ്ഥാനത്ത്‌ ആരംഭിച്ച കാലം മുതല്‍ പോക്കെര്‍ സാഹിബ് സംസ്ഥാന ലീഗിന്‍റെ അമരക്കാരില്‍ ഒരാളായിരുന്നു .1948മാര്‍ച്ച്10 നു മദിരാശിയിലെ രാജാജി ഹാളില്‍ ലീഗ് പിറവിയെടുത്ത സമ്മേളനത്തില്‍ മലബാറില്‍ നിന്ന് പോക്കെര്‍ സാഹിബ്,ഉപ്പി സാഹിബ് ,ബാഫഖി തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതിനിതികള്‍ പങ്കെടുത്തത് ,ഖായിദെമില്ലത്തിന്റെ കൂടെ മുസ്ലീങ്ങള്‍ സംഘടിത രാഷ്ട്രീയ ശക്തിയെ കരുപിടിപ്പിക്കാന്‍ അക്ഷീണം യത്നിച്ച നേതാവായിരുന്നു പോക്കെര്‍ സാഹിബ്..ലീഗിന്‍റെ ദേശീയ നിര്‍വാഹക സമിതി അന്ഗവും കേരള സംസ്ഥാന വൈസ്‌ പ്രസിഡന്റും ആയിരുന്നു അദ്ദേഹം.


           1930-38 വര്‍ഷങ്ങളില്‍ മദിരാശി ലെജിസ്ലെടിവ്  കൌണ്‍സില്‍ അംഗമായിരുന്ന പോക്കെര്‍ സാഹിബ് 1946 ലെ തെരഞ്ഞെടുപ്പില്‍ തലശ്ശേരി അര്‍ബന്‍ നിയോജമണ്ഡലം പ്രതിനിതി ആയി തെരഞ്ഞെടുത്തു.1947നു ശേഷം ഇന്ത്യന്‍ ഭരണഘടന നിര്‍മാണ സഭയിലും അംഗമായി.ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന ഒന്നാം ലോകസഭയില്‍ മലപ്പുറത്ത്‌ നിന്നും രണ്ടാം ലോകസഭയില്‍ മഞ്ചേരിയില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.ഭരണഘടനാ നിര്‍മാണ സഭയിലും ലോക സഭയിലും നല്ല സേവനങ്ങള്‍ ആണ്  പോക്കെര്‍ സാഹിബ് കാഴ്ച വെച്ചത്.ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസം അദ്ദേഹത്തെ കര്‍മ നിരതനാക്കി ,.
.
           നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപെടുന്ന സര്‍ദാര്‍ പട്ടേല്‍ അഭ്യന്തരമന്ത്രിയും ആയിരുന്ന സമയത്ത് പ്രത്യേക വിവാഹ ബില്ലിന്റെ അവതരണവേളയില്‍ പാര്‍ലമെന്‍റില്‍ പോക്കെര്‍ സാഹിബ് നടത്തിയ ഗര്‍ജനം നെഹ്റുവിനെ പോലും ഞെട്ടിച്ചു .

         വിദ്യാഭ്യാസ രംഗത്ത് പോക്കെര്‍ സാഹിബിന്റെ സേവനം എടുത്തു പറയത്തക്കതാണ്..മദിരാശിയിലെ മലബാര്‍ മുസ്ലീം അസോസിയേഷന്‍ രക്ഷാധികാരിയും ദക്ഷിണേന്ത്യ മുസ്ലീം education asociation സാരഥി എന്നാ നിലയിലും അദ്ദേഹം ചെയ്ത സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു.വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം ചെയ്ത സേവനം കണക്കിലെടുത്ത്‌ തിരുരങ്ങാടി സൌദബാദില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പി .എസ്.എം.ഓ.കോളേജ് പോക്കെര്‍ സാഹിബിന്റെ സ്മാരകമായി ഇന്നും നില നില്‍ക്കുന്നു.


        ഇന്നത്തെ തലമുറ പോക്കെര്‍ സാഹിബിനെ പോലെയുള്ള നേതാക്കളെ മറക്കരുത്.അവരുടെ ജീവിതം തുറന്ന പുസ്തകം ആയിരുന്നു.സ്ഥാനമാനം കൊതിക്കാത്ത ആത്മാര്‍ഥമായി പൊരുതുന്ന ഒരു മാപ്പിള യോദ്ധാവും നേതാവുമായിരുന്നു പോക്കെര്‍ സാഹിബ്.ലക്ഷ്യ ബോധം,ധീരത,ലക്ഷ്യത്തില്‍ എത്താനുള്ള മാര്‍ഗം,ത്യഗശീലം,സ്വഭാവശുദ്ധി,ധര്‍മനിഷ്ഠ ,എന്നീ ഗുണങ്ങള്‍ അനുകരണീയമാണ്.പൊതുപ്രവര്‍ത്തന രംഗത്ത്  പോക്കെര്‍ സാഹിബിനെ പോലെയുള്ള നേതാക്കളെ വാര്‍ത്തെടുക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.സത്യസന്ധമായ ജീവിതത്തിന്റെ ഉടമ ആയിരുന്നു പോക്കെര്‍ സാഹിബ്.1965 july 29 നു രാത്രി ചേവായൂരിലെ വീട്ടില്‍ വെച്ചാണ് നിര്യാതനായത്.അള്ളാഹു പരലോകത്ത്‌ നിത്യ ശാന്തി നല്‍കട്ടെ /.....ആമീന്‍ .
       
       

4 അഭിപ്രായങ്ങൾ:

  1. നന്ദി സഫീര്‍ . ഹൃദ്യമായ വായന സമ്മാനിച്ചതിന് . നമ്മുടെ നേതാക്കന്‍ മാരും അണികളും പോക്കര്‍ സാഹിബിന്റെ ജീവ ചരിത്രം ഒരിക്കലെങ്കിലും വായിച്ചു മനസിലാകിയിരിക്കണം . പൊതുപ്രവര്‍ത്തന രംഗത്തു പോക്കെര്‍ സാഹിബിനെ പോലെയുള്ള നേതാക്കളെ വാര്‍ത്തെടുക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. അതിനായി നമുക്ക് രാഷ്ട്രീയ ഭേദമില്ലാതെ കൈകോര്‍ക്കാം .

    മറുപടിഇല്ലാതാക്കൂ
  2. ഹൃദ്യമായ വായന ,അണികള്‍ മാത്രമല്ല നേതാക്കളും മരന്നിരുക്കുന്നു ഇത്തരം ത്യാഗിവര്യരായ നേതാക്കളെ ,അവര്‍ക്ക് മുമ്പില്‍ ഇത്തരം ഉണര്‍ത്തലുകള്‍ അനിവാര്യമായ ഗട്ടത്തില്‍ തന്നെയാണ് സഫീര്‍ഭായി ഈ വായന നമുക്ക് സമ്മാനിക്കുന്നത് .നന്ദി .

    മറുപടിഇല്ലാതാക്കൂ
  3. അഭിനന്ദനങ്ങള്‍ സഫീര്‍....,...തുടരുക ഇത് പോലെയുള്ള സര്‍ഗ പ്രയാണങ്ങള്‍....,....

    മറുപടിഇല്ലാതാക്കൂ
  4. അഭിനന്ദനങ്ങള്‍ സഫീര്‍ ........................ഇനിയും ഇത്തരം ചരിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ