ജനഹൃദയങ്ങളിലെ സുല്‍ത്താന് ...
ഏതൊരു സമൂഹത്തിന്‍റെയും സാമൂഹിക ,സാംസ്കാരിക മുന്നേറ്റത്തിനും ,രാജ്യത്തിന്‍റെ പുരോഗതിക്കും വിദ്യാഭ്യാസം പ്രധാന ഘടകമാണ് .ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രൂപത്തില്‍ കേരളത്തിനു വിദ്യാഭ്യാസ പരമായി മുന്നേറാന്‍ സാധിച്ചിട്ടുണ്ട് .
1957 -ല്‍ അധികാരത്തില്‍ കയറിയ സഖാവ് ഇ എം എസ്സിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം പൊട്ടി പുറപെട്ടു .കേരളത്തിലെ വിമോചനസമരം എന്നറിയപെടുന്ന ആ കാലത്ത് ചില രാഷ്ട്രീയ പാര്‍ട്ടിയിലേയും ,സാമുദായിക സംഘടനയിലെ നേതാക്കളും വിദ്യാര്‍ത്ഥികളെ സമര രംഗത്തേക്ക് കൊണ്ട് വരാന്‍ പല ആളുകളും ശ്രമിച്ചു .അവരുടെ ശ്രമം തടഞ്ഞു കൊണ്ട് ,വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ വിഷയങ്ങളില്‍ പഠിപ്പ്മുടക്കാന്‍ അനുവദിക്കില്ലെന്ന് സിഎച്ചും ,സീതിസാഹിബും പ്രഖ്യാപിച്ചു .സമര കാലഘട്ടത്തില്‍ പോലും വിദ്യാലയങ്ങളില്‍ പഠിക്കാനുള്ള അവസരമുണ്ടാക്കിയതും ലീഗിന്റെ നേരായ വിദ്യാഭ്യാസ കാഴ്ച്ചപാടാണ് കാണിക്കുന്നത് .
ഒരിക്കല്‍ എം എസ് എഫിന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്ത്കൊണ്ട് മഹാനയായ സിഎച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞു കുട്ടികളെ ,ഞാന്‍ സഞ്ചരിക്കുന്ന മയ്യത്താണ് .മുസ്ലീംലീഗിന്റെ പാവനമായ പതാകയും ,സമുദായത്തിന്‍റെ നേതൃത്വവും നിങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പഠിച്ച് മിടുക്കന്മാരായ ഒരു തലമുറയെ ഏല്പിച്ചു വേണം എനിക്ക് യാത്രയാകാന്‍ .എം എസ് എഫ് എന്ന മഹത്തായ വിദ്യാര്‍ഥി സംഘടന വിദ്യാലയങ്ങളിലെ പഠിപ്പ് മുടക്കിന് കൂട്ട് നില്‍ക്കരുത് .നിങ്ങള്‍ പഠിപ്പ് നടത്തുകയാണ് വേണ്ടത് പഠിപ്പ് മുടക്കുകയല്ല . വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തിലേക്ക് കുതിച്ചുചാടി വിദ്യാഭ്യാസ കാലം സമരങ്ങള്‍ക്കും ,പ്രക്ഷോഭങ്ങളും നടത്തി നിങ്ങളുടെ ജീവിതം പാഴാക്കരുത് .നിങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വീകരണം കൊടുക്കുന്ന നേരം കൊണ്ട് പഠനത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് സ്വീകരണം നകുക . അത് മറ്റുള്ള കുട്ടികള്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് വരാന്‍ പ്രചോദനമാകും .രാഷ്ട്രീയ നേതൃത്വത്തില്‍ വരാനും ,രക്തസാക്ഷിയാവനും ബുദ്ധിശക്തി വേണമെന്നില്ല .അതെ സമയം ബുദ്ധിപരമായി നേതൃത്വം കൊടുക്കുന്ന ആള്‍ക്ക് ബുദ്ധി തന്നെ വേണം .
വളരെ ദാരിദ്ര്യവും ,പ്രയാസങ്ങളും സഹിച്ചാണ് രക്ഷിതാക്കള്‍ നിങ്ങളെ പഠിക്കാന്‍ അയക്കുന്നത് .വിദ്യാര്‍ത്ഥികളെ നിങ്ങള്‍ നിങ്ങളുടെ കടമ മറക്കരുത് .എന്തെങ്കിലും പ്രശനങ്ങളുടെ പേരില്‍ സമരവും ,ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിഞ്ഞും നശീകരണവുമായി വിദ്യാര്‍ഥി ജീവിതം കടന്ന്പോവുകായണങ്കില്‍ ഭാവി തലമുറയുടെ കാര്യം വളരെ അപകടകരമായ നിലയിലാകുമെന്നു എല്ലാവരും ഓര്‍ക്കേണ്ടതാണ് .(ഇപ്പോള്‍ സമരത്തിലേക്ക് പാവപെട്ട വിദ്യാര്‍ത്ഥികളെ എടുത്തിടുന്ന സിപിഎം നേതാക്കളുടെ മക്കളെ ,ലണ്ടനിലും ,വളരെ ചിലവേറിയതും ,സമരങ്ങള്‍ ഇല്ലാത്തതുമായ സ്വാശ്രയ കോളെജിലും പഠിക്കാന്‍ വിടുന്നു .പാവപെട്ടവന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ അനാവശ്യ സമരമൂലം നിലവാരം താഴുകയും ചെയ്യുന്നു ).
എം എസ് എഫിന്റെ നേതാക്കളെ ,പ്രവര്‍ത്തകരെ നിങ്ങള്‍ പാവപെട്ട വിദ്യാര്‍ത്ഥികളെ കണ്ടത്തി അവര്‍ക്ക് പുസ്തകവും ,പഠിക്കാനുള്ള ചിലവും നിങ്ങള്‍ നല്‍കുക.എം എസ് എഫ് ഉള്ള ശാഖയില്‍ ഏതങ്കിലും വിദ്യാര്‍ഥി കാശ് ഇല്ലാത്ത കാരണത്താല്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണെങ്കില്‍ അവിടെയുള്ള എം എസ് എഫ് പിരിച്ച് വിടണം.നിങ്ങള്‍ കലാലയങ്ങളില്‍ സ്നേഹത്തിന്‍റെ വിത്ത്‌പാകുക .നിങ്ങള്‍ കലാലയങ്ങളെ കൊലാലയങ്ങള്‍ ആക്കാതിരിക്കുക .
എന്‍റെ പ്രിയപെട്ട മക്കളെ :നിങ്ങള്‍ ആരുടേയും അടിമകള്‍ ആകാതിരിക്കുക ,ആരുടേയും വിറകു വെട്ടികളും ,വെള്ളം കൊരികലുമാകാതിരിക്കണമെങ്കില്‍ നിങ്ങള്‍ "പഠിക്കുക ,പഠിക്കുക ,വീണ്ടും പഠിക്കുക "..(കടപ്പാട് -ഫിറോസ് കല്ലായി )
nannaaaaaaaayi cheythu
മറുപടിഇല്ലാതാക്കൂ