2013, മാർച്ച് 5, ചൊവ്വാഴ്ച

ചരിത്രത്തോടൊപ്പം നടന്ന ചാക്കീരി


പ്രതാപ ഐശ്വര്യങ്ങള്‍ കൊടികുത്തി വാണ ഒരു ഏറനാടന്‍ പ്രഭുകുടുംബത്തില്‍ ആണ് ചാക്കീരി  അഹമ്മദ്‌ കുട്ടി സാഹിബ് ജനിച്ചത്‌..... ... പിതാവ് പ്രശസ്ത മാപ്പിളപ്പാട്ട് കവി ആയ ചാക്കീരി മൊയ്ദീന്‍ കുട്ടി.മാപ്പിള പാട്ട് കവി മോയീന്‍കുട്ടി വൈദ്യരുടെ പേരിനൊപ്പം കൂട്ടി വായിക്കാവുന്ന പേരാണ് ചാക്കീരി മൊയ്ദീന്‍കുട്ടി.ഉപ്പയുടെ കഴിവ് അഹമ്മദ്‌ കുട്ടി സാഹിബിലും ഉണ്ടായിരുന്നു.കേരളത്തിലെ ഏറ്റവും മികച്ച ഖുറാന്‍ പാരായണ വിദഗ്ധരില്‍ ഒരാളായിരുന്നു.വിദഗ്ദനായ ഒരു ചെസ്സ്‌ കളിക്കാരന്‍ കൂടിയാണ് ചാക്കീരി.ചെസ്സ്‌ കളിയില്‍ ചാക്കീരി ശാഖ തന്നെ ഉണ്ട്.


1930-കളുടെ മധ്യത്തില്‍ മലബാര്‍ മേഖലകളില്‍ സര്‍വ്വെന്ത്യാ ലീഗിന്റെ ശാഖകള്‍ രൂപികരിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ ഏറനാട്ടില്‍ അതിന്റെ സന്ദേശം ഏറ്റു വാങ്ങാന്‍ മുന്നോട്ടു വന്ന ആളാണ്‌ ചാക്കീരി.കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ആണ് അദ്ദേഹം മുസ്ലിം ലീഗിലേക്ക് അക്രുഷ്ട്ടനാകുന്നത്.ക്രെമേണ അദ്ദേഹം ഏറനാട്ടിലെ മുസ്ലിംലീഗിന്റെ കരുത്തനായ നേതാവായി മാറി.ഏറനാടന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിദ്യമില്ലാത്ത ഒരു സംഭവവും ഉണ്ടായിട്ടില്ല.നിര്‍ണ്ണായകഘട്ടത്തില്‍  ഒക്കെ അറച്ച് നില്‍ക്കാതെ ധീരമായ ഇടപെടലുകള്‍ മുഖേന മുസ്ലിം രാഷ്ട്രീയങ്ങളില്‍ നിന്ന് രക്ഷപെടുത്താനും ചാക്കീരി ഉണ്ടായിരുന്നു.തന്‍റെ പ്രവര്‍ത്തനം പ്രസിധപെടുതാന്‍   ഇഷ്ട്ടപെടാത്ത അദ്ദേഹത്തിന്റെ ആ ത്യാഗ കഥകള്‍ മാധ്യമങ്ങളില്‍ കൊട്ടിഗോഷിക്കപെട്ടില്ല .


ആയിടക്ക് താലൂക്ക്‌ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചാക്കീരി മുസ്ലിം ലീഗിന്‍റെ സ്ഥാനാര്‍ഥി ആയി മത്സരിച്ചു.അക്കാലത്ത്‌ കോണ്‍ഗ്രസ്‌ നേതാവും പിന്നീട് കമ്മൂനിസ്റ്റ്‌ നേതാവുമായ സാധു പി അഹമ്മദ്‌ കുട്ടി ആയിരുന്നു ചാക്കീരിയുടെ എതിര്‍ സ്ഥാനാര്‍ഥി.പാണക്കാട്‌ പി എം എസ് എ പൂക്കോയ തങ്ങള്‍ അന്ന് സജീവ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു.അദ്ദേഹം ചാക്കീരിയുടെ എതിര്‍ സ്ഥാനാര്‍ഥിയുടെ മുഖ്യ പ്രജാരകന്‍ ആയി രംഗത്ത് വന്നു .പൂക്കോയ തങ്ങളുടെ ലെറ്റര്‍ഹെഡില്‍ പോലും കോണ്‍ഗ്രസിന്റെ കോടി ആയിരുന്നു അന്ന് ഉണ്ടായിരുന്നത്.തിരഞ്ഞെടുപ്പ് പ്രജരണത്തിനിടക്ക് ഒരു ദിവസം ചാക്കീരി പാണക്കാട്ട് ചെന്ന് പൂക്കോയ തങ്ങളെ കണ്ടു പറഞ്ഞു " തങ്ങളെ ഇതൊന്നും താങ്കളെ  പോലുള്ള ഒരാള്‍ക്ക്‌ പറ്റിയതല്ല താങ്കള്‍ മുസ്ലിം ലീഗില്‍ ചേരണം.തിരഞ്ഞെടുപ്പു കഴിയട്ടെ ഞാനീ ലെറ്റര്‍ പാടും കടലാസ്സുമെല്ലാം അടുപ്പിലിട്ട് കത്തിക്കും "അതങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പിന് ശേഷം പാണക്കാട് പൂക്കോയ തങ്ങള്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു.ഏറനാട്ടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ദിശാബോതമുണ്ടാക്കിയ ഈ മഹാ സംഭവത്തിന്‌ വഴിയൊരുക്കിയത് ചാക്കീരി അല്ലാതെ മറ്റാരും ആയിരുന്നില്ല .


1948-ല്‍ മുസ്ലിം ലീഗ് പുനര്‍ജനിച്ചപ്പോള്‍ ആളുകള്‍ക്ക് ലീഗിലേക്ക് അടുക്കാന്‍ ഭയമായിരുന്നു.ഭരണകൂട ഭീകരത ലീഗ് പ്രവര്‍ത്തകരെ വേട്ടയാടി.പല കരിനിയമങ്ങളും ലീഗ് പ്രവര്‍ത്തകരെ മേലെ ചുമത്തി.നേതാക്കള്‍ എല്ലാം ജയിലില്‍.. പൂക്കോയ തങ്ങള്‍ അടക്കം ജയിലില്‍. ആ സമയത്താണ് മലപ്പുറത്ത്‌ ഒരു ഉപതിരഞ്ഞെടുപ്പ്‌ നടന്നത് .മുസ്ലിം ലീഗ് എം എല്‍ എ ആയി മരണമടഞ്ഞ അഹമ്മദ്‌ കുട്ടി ഹാജിയുടെ സ്ഥാനത്തേക്ക്‌ മദിരാശി അസംബ്ലിയിലേക്ക് ഉള്ള ഉപ തിരഞ്ഞെടുപ്പ്‌ .മലബാര്‍ രാഷ്ട്രീയത്തില്‍ ലീഗിന്റെ തിരിച്ചു വരവിനു കളമൊരുങ്ങിയ ആ തിരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കണം എന്ന് ശക്തമായി വാതിച്ചത് ചാക്കീരി ആയിരുന്നു .ഭയപെട്ടു നടന്ന ലീഗ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ധൈര്യം പകര്‍ന്നു.എം പി എം ഹസ്സന്‍ കുട്ടി കുരിക്കള്‍ ആയിരുന്നു ലീഗ് സ്ഥാനാര്‍ഥി.1950 ഒക്ടോബര്‍ 28-നു  നടന്ന വോട്ടെടുപ്പില്‍ 7754 വോട്ടുകള്‍ നേടി ഹസ്സന്‍ കുട്ടി കുരിക്കള്‍ വിജയിച്ചു .ലീഗിന്റെ ഉയര്തെഴുന്നെല്‍പ്പ്‌ ആയിരുന്നു അവിടെ കണ്ടത്‌...,വിജയത്തിന് പിന്നില്‍ ചാക്കീരിയും ആയിരുന്നു .


1952 -ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ചാക്കീരിയെ ആണ് ലീഗ് നിയോഗിച്ചത്‌ .ഈ മല്‍സരത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ആയ കുഞ്ഞുണ്ണി നെടുങ്ങാടിനെ പരാജയപെടുത്തി ചാക്കീരി വിജയപീടം കയറി .1957 -ല്‍ ഐക്യ കേരളത്തിലേക്ക്‌ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം നിയോജകമണ്ടലത്തില്‍ നിന്നാണ് ചാക്കീരി ജനവിധി തേടിയത്‌ .കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ആയ പി കെ മൊയ്ദീന്‍ കുട്ടി ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി.15695  വോട്ടുകള്‍ക്ക് നിഷ്പ്രയാസം അദ്ദേഹം വിജയിച്ചു.കുറ്റിപ്പുറം നിയോജക മണ്ഡലത്തെ ലീഗിന്റെ ഉരുക്ക് കോട്ട ആക്കിയത് ചാക്കീരി ആയിരുന്നു .


ദീര്‍ഗമായ ഇടവേളയ്ക്കു ശേഷം 1970- ലാണ് പിന്നീട് ചാക്കീരി മത്സരിച്ചത് .അന്ന് എതിര്‍കക്ഷികള്‍ എല്ലാം ഒന്നിച്ചു എതിര്‍ത്തിട്ടും ചാക്കീരി അവിടെ നിന്നും മഹാ ഭൂരിപക്ഷം വോട്ടിനു വിജയിച്ചു.ആ തിരഞ്ഞെടുപ്പില്‍ ആഴ്വാഞ്ഞെരി തബ്രാക്കള്‍ ആദ്യമായി ചാക്കീരിക്ക് വേണ്ടി വോട്ടു ചെയ്യാന്‍ ബൂത്തില്‍ എത്തി.ഇതിനിടയില്‍ 1960 -ല്‍ ചക്കീരിയുടെ പേര് മത്സരിക്കാന്‍ നിര്‍ദേശിച്ചു എങ്കിലും അന്ന് ചാക്കീരി മത്സരിക്കാതെ മാറി നില്‍ക്കുകയും തന്റെ ഗുരുവായ കെ എം സീതി സാഹിബിനു വേണ്ടി കുറ്റിപ്പുറം സീറ്റ്‌ ഒഴിഞ്ഞു കൊടുക്കുകയും ആണുണ്ടായത് .


1973-ല്‍ സി എച്ച് ലോക്സഭയിലേക്ക്‌ മത്സരിക്കാന്‍ വേണ്ടി വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വെച്ചപ്പോള്‍ ആണ് ചാക്കീരി വിദ്യാഭ്യാസ മന്ത്രി ആയി അവരോധിക്കപെട്ടത് .പ്രഗല്‍ഭനായ വിദ്യാഭ്യാസ മന്ത്രി എന്നാ സല്ക്കീര്‍ത്തി വളരെ പെട്ടെന്ന് തന്നെ അദ്ദേഹം നേടി എടുത്തു.കാലികേറ്റ് യുനിവേര്‍സിറ്റിക്ക് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ നിത്യ സ്മരണീയമാണ്.ഒറ്റക്കുട്ടിയെയും തോല്പ്പിക്കരുത് എന്ന് പറഞ്ഞു ഒന്‍പതാം ക്ലാസ്സ്‌ വരെ ഓള്‍പ്രമോഷന്‍ സമ്പ്രദായം നിലവില്‍ വന്നത് ചക്കീരിയുടെ കാലത്ത്‌ ആണ്. വിവാധകോലാഹലങ്ങള്‍ സൃഷ്ട്ടിച്ച ഈ നിയമത്തിനു ചാക്കീരി പാസ്സ് എന്നാ പേരും വന്നു.വിപ്ലവകരമായിരുന്നു ആ തീരുമാനം.മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മലവെള്ളം പോലെ ഒഴുകി വന്നതും പെരിന്തല്‍മണ്ണയില്‍ പാണക്കാട്‌ പൂക്കോയതങ്ങളുടെ സ്മാരകമായി ഒരു കോളേജ് അനുവതിച്ചതുമെല്ലാം ഓര്‍ക്കാവുന്ന നേട്ടങ്ങളില്‍ ചിലത് മാത്രം .


1977മാര്‍ച്ച്‌  19-നു നടന്ന തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത്‌ നിന്നും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഇത്തവണ സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌. തുടര്‍ന്ന് കേരള നിയമസഭയുടെ സ്പീക്കര്‍ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.പി  കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു രാഷ്ട്രീയ പ്രതിസന്ധി ശ്രിഷ്ട്ടിച്ചപ്പോള്‍ ചാക്കീരി ആയിരുന്നു സ്പീക്കര്‍ തുടന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സി എച്ച് മുഹമ്മദ്‌ കോയ മുഖ്യമന്ത്രി ആയി.എല്ലാവര്ക്കും അറിയാവുന്നത് പോലെ ചാക്കീരി ആയിരുന്നു ഈ മന്ത്രിസഭയുടെ അണിയറ ശില്പി.ഇതിനു പിന്നിലുള്ള എല്ലാ നീക്കങ്ങളും നടത്തിയത്‌ സ്പീക്കറുടെ വസതി ആയ സനാട് ബെന്ഗ്ലാവില്‍ ആയിരുന്നു. ചാക്കീരി അസാധാരണ നയതന്ത്ര വൈഭവത്തോടെ തിരുവനന്തപുരം ബിഷപ്പുമായി  സഹകരിച്ചു നടത്തിയ നീക്കങ്ങള്‍ ആയിരുന്നു ഭിന്ന ചേരിയില്‍ നിലയുറപ്പിച്ച രാഷ്ട്രീയപാര്‍ട്ടികളെ ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി ഒന്നിപ്പിച്ചു നിര്‍ത്തിയതും അത് വഴി സി എച്ചിനെ മുഖ്യമന്ത്രി പതതിലേക്ക് ഉയര്‍ത്തിയതും.


ഈ ഒരൊറ്റ സംഭവം മതി ചാക്കീരിയുടെ സ്ഥാനം അനശ്വരമാക്കാന്‍. സ്പീക്കര്‍ സ്ഥാനത്ത്‌ നിന്ന് സാവധാനം വിട വാങ്ങിയ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും ഉല്‍വലിയുക ആയിരുന്നു. ക്ഷയിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളും ചില കുടുംബ പ്രശ്നങ്ങളും അദ്ദേഹത്തെ ആലോസരപെടുത്തി .ഈ ലോകത്തോട് വിട പറയുമ്പോള്‍ പ്രാദേശിക ലീഗ് നേതൃത്വവുമായുള്ള പ്രശനം കാരണം ഔപചാരികമായി അദ്ദേഹം ലീഗില്‍ ഇല്ലായിരുന്നു .തന്‍റെ ജീവിതം ഏത് പ്രസ്ഥാനത്തിന് വേണ്ടി അദ്ദേഹം സമര്‍പ്പിച്ചോ ആ പ്രസ്ഥാനത്തിന്റെ ബാനെരില്‍ അന്ത്യയാത്ര നടത്താന്‍ ആ കര്‍മ്മയോഗിക്ക് കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഓരോ മുസ്ലിം ലീഗുകാരന്റെയും മനസ്സില്‍ നീറുന്നുണ്ടായിരുന്നു .ആ മഹാത്മാവിന് സര്‍വശക്തനായ അള്ളാഹു പരലോക ജീവിതം അനുഗ്രഹീതമാക്കി കൊടുക്കട്ടെ ...ആമീന്‍ 

3 അഭിപ്രായങ്ങൾ: